നാഗർഹൊളെ”രാജീവ് ഗാന്ധി”ദേശീയോദ്യാനത്തിൻ്റെ പേര് മാറ്റണം;പകരം നിർദ്ദേശിക്കുന്നത് രാജ്യത്തെ രണ്ടാമത്തെ ഫീൽഡ് മാർഷലിൻ്റെ പേര് !

ബെംഗളൂരു : മൈസൂരു, കുടക് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന നാഗർഹൊളെ കടുവ സംരക്ഷണകേന്ദ്രത്തിൻ്റെ പേര് “രാജീവ് ഗാന്ധി” ദേശീയോദ്യാനം എന്നതിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മൈസൂരുവിൽ നിന്നുള്ള ബി.ജെ.പിയുടെ യുവ എം.പി.പ്രതാപ സിംഹ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് കത്തയച്ചു.

രാജ്യത്തിൻ്റെ രണ്ടാമത്തെ ഫീൽഡ് മാർഷൽ ആയിരുന്ന കെ.എം. കരിയപ്പയുടെ പേരിലേക്ക്  പുനർനാമകരണം ചെയ്യണമെന്നാണ് പ്രതാപസിംഹയുടെ ആവശ്യപ്പെടുന്നത്.

മടിക്കേരി ബി.ജെ.പി. എം.എൽ.എ. അപ്പാച്ചു രഞ്ജൻ കഴിഞ്ഞമാസം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദേശീയോദ്യാനത്തിന് ഫീൽഡ് മാർഷൽ കരിയപ്പയുടെ പേര് നൽകാനായി കുടക് നിവാസികളുടെ നേതൃത്വത്തിൽ ഓൺലൈൻ കാമ്പയിൻ ആരംഭിച്ചിരുന്നു ഇതും പ്രതാപസിംഹ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അസമിലെ രാജീവ്ഗാന്ധി ഒറാങ് ദേശീയോദ്യാനത്തിന്റെ പേര് മാറ്റാൻ ബി.ജെ.പി.നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചിരുന്നു.

1955-ൽ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട നാഗർഹോളെ 1988-ൽ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

കുടകിലെ ശനിവാരസന്തെ സ്വദേശിയായ കരിയപ്പ 1949 മുതൽ 1953 കരസേനാ മേധാവിയായിരുന്നു. ഇന്ത്യയുടെ രാജ്യത്തെ ഫീൽഡ് മാർഷൽ ആയിരുന്നു കോദണ്ഡര എം.കരിയപ്പ.

രാജ്യത്തെ ആദ്യത്തെ ഫീൽഡ് മാർഷൽ ആയ സാം മനേക് ഷായും കർണാടകക്കാരനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us