നഗരത്തിലെ ഐ.ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: രാജസ്ഥാനിലെ ജോധ്പുർ സ്വദേശിയായ പ്രദീപ് സിങ് ശെഖാവത്ത് (39) നെലമംഗലയിലെ ഹോട്ടൽ മുറിയിൽ വെച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലാസ്റ്റിക് കവർ കൊണ്ട് തലമൂടി ആത്മഹത്യചെയ്ത നിലയിലാണ് കണ്ടെത്തിയത്.

മാറത്തഹള്ളിയിൽ കുടുംബ സമേതമായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. പ്ലാസ്റ്റിക് കവർ തലയിൽ മുഴുവനായി മൂടിക്കെട്ടി സ്വയം ശ്വാസം മുട്ടിച്ചാണ് യുവാവ് മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ചയാണ് നെലമംഗലയിലെ ഒരു ഹോട്ടലിൽ ഇദ്ദേഹം മുറിയെടുത്തത്.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ബുധനാഴ്ച ഉച്ചകഴിഞ്ഞിട്ടും ഇദ്ദേഹത്തെ പുറത്തേക്കു കാണാത്തതിനാൽ ഹോട്ടൽ ജീവനക്കാർ മുറിയിൽ തട്ടി വിളിച്ചു. പക്ഷെ ഉള്ളിൽ നിന്ന് യാതൊരു രീതിയിലുമുള്ള പ്രതികരണവുമുണ്ടായിരുന്നില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ വീടു വിട്ടിറങ്ങിയ ഇറങ്ങിയ പ്രദീപ് തിരിച്ചു വരാഞ്ഞതിനാൽ ഭാര്യ ഇദ്ദേഹത്തെ കാണാനില്ലെന്ന് പോലീസിൽ പരാതിപെട്ടിരുന്നു. കുടുംബപ്രശ്നങ്ങളാകാം ആത്മഹത്യ കാരണമെന്ന് പോലീസ് സംശയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts