പുലർച്ചെ 2 മണിക്ക് ശ്മശാനത്തിലെ അനക്കം കണ്ട് പരിശോധിച്ച് പോലീസ്; 4 യുവാക്കൾ പിടിയിൽ.

ബെംഗളൂരു:അനധികൃതമായി അതിക്രമിച്ച് കയറി ശ്മശാനത്തിൽ പിറന്നാളാഘോഷിച്ച യുവാക്കൾ പിടിയിൽ.

കൽപ്പള്ളി ശ്മശാനത്തിൽ അനധികൃതമായി കടന്ന് പിറന്നാൾ ആഘോഷം സംഘടിപ്പിക്കുകയും മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചെയ്ത 4 യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്, പട്രോളിങ്ങിനെത്തിയ പോലീസ് സംഘം ശ്മശാനത്തിൽനിന്ന് ശബ്ദംകേട്ട് നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം പിടിയിലായത്.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

കൽപ്പള്ളി സ്വദേശികളായ രാജ് കിരൺ ( 27), ജൂഡ് ഫിലിപ്പ് (27), ഡൊമിനിക് (25), ധരണേശ്വരൻ (28) എന്നിവരാണ് പിടിയിലായത്.

സംഘത്തിലെ ഒരാളുടെ പിറന്നാൾ ആഘോഷിക്കാനാണ് ഇവർ ശ്മാശാനത്തിലെത്തിയത് എന്നാണ് പ്രതികളുടെ മൊഴി.

പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പോലീസുകാർ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ പോലീസുകാരെ അപമാനിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.

പോലീസുകാരുടെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചു,ശ്മശാനത്തിൽ അതിക്രമിച്ചുകയറി, കോവിഡ് മാനദണ്ഡം ലംഘിപ്പ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു, തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts