സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് വൈകിയേക്കും

ബെംഗളൂരു: സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രി അധികാരമേറ്റതിനു ശേഷമായിരിക്കും സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തുടർ നടപടിയുമായി മുന്നോട്ട് പോകുന്നത്.

വിദഗ്ധസമിതിയുടെ റിപ്പോർട്ട് തിങ്കളാഴ്ചയാണ് സർക്കാരിന് സമർപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയതിനുശേഷമായിരിക്കും അന്തിമതീരുമാനം. പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച സംസ്ഥാനസർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ ആറാംക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ നേരിട്ടുള്ള അധ്യയനം തുടങ്ങണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.

പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ ക്ലാസ് തുടങ്ങാമെന്നായിരുന്നു ഐ.സി.എം.ആറിന്റെ നിർദേശമെങ്കിലും മുതിർന്ന കുട്ടികൾക്ക് ആദ്യഘട്ടത്തിൽ ക്ലാസ് തുടങ്ങാനായിരുന്നു വിദഗ്ധരുടെ നിർദേശം.

അതേസമയം, ഗ്രാമീണമേഖലയിലെ ഭൂരിഭാഗം വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാവശ്യമായ സൗകര്യങ്ങളില്ലെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തേ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts