ലഹരിമരുന്നുമായി മലയാളി യുവതി നഗരത്തിൽ നിന്നും പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ലഹരിമരുന്നുമായി മലയാളിയുവതിയെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു.

ഇലക്‌ട്രോണിക്‌സിറ്റി കൊനപ്പന അഗ്രഹാരയിൽ താമസിക്കുന്ന ലിജിന സുരേഷ് (28) ആണ് അറസ്റ്റിലായത്.

ഇവരിൽനിന്ന് 570 ഗ്രാം ഹൈഡ്രോ കഞ്ചാവുൾപ്പെടെ 25 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

ബെലന്ദൂരിൽവെച്ച് ലഹരിമരുന്ന് കൈമാറ്റം നടത്തുന്നതിനിടെയാണ് പിടിയിലായത്.

തായ്‌ലാൻഡിൽനിന്ന് പാഴ്‌സലായിട്ടാണ് ലഹരിമരുന്നെത്തിച്ചത്. തായ്‌ലാൻഡിലുള്ള മലയാളിസുഹൃത്ത് സഹദാണ് ലഹരിമരുന്ന് അയച്ചതെന്ന് പോലീസ് പറഞ്ഞു.

ഇയാളും ബെംഗളൂരുവിലെത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ലിജിനാ സുരേഷ് പതിവായി ലഹരിമരുന്ന് ഇടപാടുകൾ നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. സഹദിനെയും പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts