ബെംഗളൂരു: നടക്കുന്നതിനിടെ തോളില്‍ കൈയിടാന്‍ ശ്രമിച്ച പ്രവര്‍ത്തകന്റെ കരണത്ത് പരസ്യമായി അടിച്ച് കര്‍ണാടക പിസിസി ആധ്യക്ഷന്‍ ഡികെ ശിവകുമാര്‍.
ഇതിന്റെ വീഡിയോ വ്യപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Karnataka CONgress President @DKShivakumar SLAPS his party worker in full public view.
If this is how the "former shishya" of Kotwal Ramachandra treats his party worker, one can imagine what he would do with Others.
Have you given DKS the "licence for violence", @RahulGandhi? pic.twitter.com/JuuSBsALwG
— C T Ravi 🇮🇳 ಸಿ ಟಿ ರವಿ (Modi Ka Parivar) (@CTRavi_BJP) July 10, 2021
മണ്ഡ്യയില് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മുന്‍ മന്ത്രി ജി മഡേഗൗഡയെ സന്ദര്‍ശിക്കുന്നതിന് മാണ്ഡ്യയില്‍ എത്തിയതായിരുന്നു ശിവകുമാര്‍.
പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരാള്‍ തോളില്‍ കൈയിടാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്.
കൈ തട്ടിമാറ്റുകയും പ്രവര്‍ത്തകന്റെ കരണത്തടിക്കുന്നതും വീഡിയോയില്‍ കാണാം.
മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം.
ദൃശ്യങ്ങള്‍ പകര്‍ത്തി എന്നറിഞ്ഞ ശിവകുമാര്‍ അവ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
സാമൂഹിക അകലം പാലിക്കാത്തതിനാലാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
സംഭവത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സിടി രവി രംഗത്തെത്തി. ബെംഗളൂരുവിലെ ഗുണ്ടയായ കോട്‌വാള്‍ രാമചന്ദ്രയുടെ പഴയ ശിഷ്യനായ ശിവകുമാര്‍ എങ്ങനെയാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഇടപെടുന്നതെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാണെന്ന് രവി പറഞ്ഞു.
ശിവകുമാറിന് അക്രമം കാണിക്കാനുള്ള അനുമതി ആരാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.