ബെംഗളൂരു : കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് കർണാടക പുതിയ ഉത്തരവിറക്കി.
ഇതു പ്രകാരം
- കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വിമാന മാർഗ്ഗം, ടാക്സി, ട്രെയിൻ, ബസ്, സ്വന്തം വാഹനം എന്നിവയിൽ വരുന്നവർ 72 മണിക്കൂർ പഴയതല്ലാത്ത കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി ആർ ടെസ്റ്റ് റിപ്പോർട്ട് കയ്യിൽ കരുതണം, കേരളത്തിൽ നിന്നുള്ള എല്ലാ വിമാനത്തർക്കും ബാധകമാണ്.
- നെഗറ്റീവ് ആർ.ടി.പി.സി.ആർ.റിസൾട്ട് ഉള്ളവർക്ക് മാത്രമേ വിമാനക്കമ്പനികൾ ബോർഡിംഗ് പാസ് നൽകാൻ പാടുള്ളൂ.
- നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് തീവണ്ടിയിൽ യാത്ര ചെയ്യുന്നത് എന്ന് റെയിൽവേ അധികൃതർ ഉറപ്പ് വരുത്തണം.
- നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ബസിൽ യാത്ര ചെയ്യുന്നത് എന്ന് ബസ് കണ്ടക്ടർമാർ ഉറപ്പ് വരുത്തണം.
- ആവശ്യമായ ജീവനക്കാരെ നിയമിച്ചുകൊണ്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്താൻ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടുഗു, മൈസൂരു, ചാമരാജ നഗര എന്നിവിടങ്ങിലെ ഡെപ്യൂട്ടി കമ്മീഷണർമാരെ ചുമതലപ്പെടുത്തി.
- ദിവസവും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കർണാടകയിൽ വന്ന് തിരിച്ചു പോകുന്ന വിദ്യാർത്ഥികൾ 15 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം.
താഴെ കെടുത്തിട്ടുള്ള വിഭാഗങ്ങളെ ആർ.ടി.പി.സി.ആർ.സെർട്ടിഫിക്കറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
- കോവിഡ് വാക്സിൻ്റെ രണ്ടു ഡോസുമെടുത്തൻ.
- ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളവരും ആരോഗ്യ പ്രവർത്തകരും.
- 2 വയസിന് താഴെയുള്ള കുട്ടികൾ.
- ചികിൽസാ, മരണം തുടങ്ങിയ എമർജൻസി ആവശ്യങ്ങളുമായി യാത്ര ചെയ്യുന്നവർ.