ബെംഗളൂരു: അതിതീവ്ര വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ ചെറുക്കുന്നതിനുള്ള മുൻകരുതൽ നടപടികളുമായി സംസ്ഥാന സർക്കാർ.
സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഡെല്‍റ്റ പ്ലസ് വേരിയന്റിലെ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോവിഡ് -19 അണ്‍ലോക്കിംഗ് പ്രക്രിയ സര്‍ക്കാര്‍ ശക്തമാക്കി.
ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. ഇനിമുതൽ അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്താനും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അധികൃതർക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്ത് ഇതുവരെ നഗരത്തിലും മൈസൂരുവിലുമായി രണ്ട് ഡെൽറ്റ പ്ലസ് കേസുകളാണ് റിപോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇവർക്ക് ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായതെന്നും, മൈസൂരുവിലെ രോഗി പൂർണ്ണമായും സുഖം പ്രാപിച്ചെന്നും ആരോഗ്യ മന്ത്രി കെ. സുധാകർ വെളിപ്പെടുത്തി.
കേരളത്തിൽ പാലക്കാട് പറളി, പിരായിരി പഞ്ചായത്തുകളില്‍ നിന്നുള്ള സാമ്ബിളുകളിലായിരുന്നു ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയത്. അതേസമയം ഡെല്‍റ്റാ പ്ലസ് ബാധിച്ച് രാജ്യത്ത് രണ്ടുപേര്‍ കൂടി മരിച്ചു. മധ്യപ്രദേശില്‍ രണ്ടു വയസ്സുള്ള കുട്ടിയും മഹാരാഷ്ട്രയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള മരണം മൂന്നായി.
എന്നാൽ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ വീണ്ടും ജാഗ്രത നിര്‍ദേശിചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി കത്തയച്ചു. അതിവേഗം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കടുത്ത ജാഗ്രതയാണ് അധികൃതര്‍ നല്‍കിയത്.
രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായാണ് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കേരളമുള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്. ദില്ലി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാള്‍ , കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഡെല്‍റ്റ വകഭേദത്തിന്റെ 50 ശതമാനത്തില്‍ അധികവും ഉള്ളതെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.