നഗരത്തിലും ഇന്ധനവില കുതിച്ചുയരുന്നു; നൂറിന്റെ നിറവിൽ പെട്രോൾ

ബെംഗളൂരു: കോവിഡ് ദുരിതങ്ങള്‍ക്കിടയിലും ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ഇപ്പോൾ നഗരത്തിലും നൂറിന്റെ നിറവിൽ പെട്രോൾ വില, തൊണ്ണൂറ് കഴിഞ്ഞ് ഡീസലും.

നഗരത്തിലെ ഇന്നത്തെ പെട്രോൾ വില 100.17 ആണ്, ഡീസലിന് 92.97 രൂപയും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ ഇത് അഞ്ചാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

മാർച്ച് 2020ൽ 71.91 ആയിരുന്ന പെട്രോൾ വിലയാണ് ഒരു വർഷം കഴിഞ്ഞപ്പോൾ 28.79 വർദ്ധിച്ച് ഇപ്പോൾ നൂറ് കഴിഞ്ഞിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം മാർച്ച് 2020ന് ഡീസൽ വില 64.41 ആയിരുന്നിടത്ത് ഇപ്പോൾ വില 92.97ലെത്തി.

സംസ്ഥാനത്ത് ബീദാർ, ബെല്ലാരി, കൊപ്പാൽ, ധാവനഗെരെ, ശിവമോഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ മുൻപേ തന്നെ പെട്രോൾ വില 100ന് മുകളിൽ എത്തിയിരുന്നു. ബെല്ലാരിയിലെ പെട്രോൾ വില ഇപ്പോൾ 102.05 രൂപയും ഡീസലിന് 94.70 രൂപയുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts