ബെംഗളൂരു : നാളെ രാത്രി 9 മണി മുതൽ അടുത്ത 14 ദിവസത്തേക്ക് (മെയ് 12 രാവിലെ 6 വരെ) പ്രഖ്യാപിച്ച കോവിഡ് കർഫ്യൂവിൻ്റെ കൂടുതൽ വിവരങ്ങൾ അടങ്ങിയ ഉത്തരവ് പുറത്ത് :
താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി.
• ഇതു വരെ ഷെഡ്യൂൾ ചെയ്ത എല്ലാ വിമാന സർവീസുകളും തീവണ്ടി സർവ്വീസുകളും നടത്തും വിമാന – തീവണ്ടി ടിക്കറ്റുകൾ ടാക്സിയിലും ഓട്ടേയിലും സറ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാനുള്ള പാസ് ആയി ഉപയോഗിക്കാം.
മെട്രോ സർവ്വീസ് നിർത്തി വക്കും.
• എമർജൻസി ആവശ്യങ്ങൾക്ക് അല്ലാത്ത ടാക്സി – ഓട്ടോ റിക്ഷകൾ അനുവദിക്കില്ല.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ ഇല്ലാത്ത എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടണം. ഓൺലൈൻ വിദ്യാഭ്യാസം തുടരാം.
• ഹോട്ടലുകൾ റസ്റ്റോറൻ്റുകൾ മറ്റ് ഭക്ഷണ ശാലകൾ എന്നിവയിലെ അടുക്കളകൾക്ക് മാത്രം പാഴ്സൽ സർവ്വീസ് നൽകുന്നതിന് മാത്രമായി പ്രവർത്തിക്കാം.
• സിനിമാ തീയേറ്ററുകൾ, ഷോപ്പിംഗ് മാൾ, സ്പോർട്ട് സ് കോംപ്ലക്സുകൾ, സ്വിമ്മിംഗ് പൂൾ, ക്ലബ്, തീയേറ്റർ, ബാറുകൾ ,ഓഡിറ്റോറിയം, അസംബ്ലി ഹാൾ എന്നിവ പ്രവർത്തിക്കില്ല.
• സ്വിമ്മിംഗ് ഫെഡറേഷൻ അംഗീകൃത കോച്ചിംഗ് സെൻ്ററുകൾക്ക് പ്രവർത്തിക്കാം.
• എല്ലാ മത, രാഷ്ട്രീയ, സാംസ്കാരിക, വിനോദ, കായിക, വിദ്യാഭ്യാസ പരമായ പരിപാടികളും ഇതുമായി ബന്ധപ്പെട്ട് ആളുകൾ കൂടുന്നതും നിരോധിച്ചു.
• എല്ലാ ആരാധനാലയങ്ങളിലും പുറത്തു നിന്നുള്ള സന്ദർശകരെ ഉൾപ്പെടുത്താതെ ആരാധനാ ചടങ്ങുകൾ നടത്താം.
ജനങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട് ഉള്ള നിയന്ത്രണങ്ങൾ.
• പൊതു സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല.
• അന്തർ സംസ്ഥാന യാത്രകൾ എമർജൻസി സാഹചര്യങ്ങളിൽ മാത്രം.
• ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മാത്രമേ ജില്ലാന്തര യാത്രകൾ അനുവദിക്കൂ.
• ജോലി ആവശ്യത്തിന് പോകുന്നവർക്കും തിരിച്ച് വരുന്നവർക്കും കമ്പനി ഐ.ഡി.കാർഡ് കാണിച്ച് യാത്ര ചെയ്യാം .
• എയർപോർട്ട് ബസുകളും ടാക്സികളിലും യാത്ര ചെയ്യുന്നവർ ടിക്കറ്റ് കാണിക്കണം.
ഓട്ടോ ടാക്സികൾ എമർജൻസി ആവശ്യത്തിന് മാത്രം.
• പരീക്ഷക്ക് ഹാജരാകുന്ന കുട്ടികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം.
• നിർമാണ തൊഴിലാളികൾക്ക് അവരുടെ കമ്പനി പാസുകൾ നൽകണം.
• വാക്സിനേഷനും പരിശോധനക്കും മറ്റ് ആരോഗ്യ എമർജൻസിയുമായി ബന്ധപ്പെട്ട യാത്രകൾ അനുവദിക്കും.
ഭക്ഷണവും അവശ്യ സേവനവും.
• ഭക്ഷണ, പലചരക്ക്, പഴം, പച്ചക്കറി, പാൽ ,ഇറച്ചി, മീൻ, മൃഗങ്ങൾക്ക് ഉള്ള ഭക്ഷണം എന്നിവ വിൽക്കുന്ന ദിവസവും രാവിലെ 6 മണി മുതൽ 10 മണി വരെ മാത്രമേ തുറക്കാൻ പാടുള്ളൂ.
• 24×7 ഹോം ഡെലിവറി ലഭ്യമാകും
• മദ്യശാലകളിൽ പാഴ്സൽ സർവ്വീസ് മാത്രം രാവിലെ 6 മുതൽ 10 വരെ മാത്രം.
• ഭക്ഷ്യോൽപ്പന്ന വ്യവസായ മേഖല.
• ബാങ്ക് ഇൻഷൂറൻസ് എ.ടി.എം തുടങ്ങിയ പ്രവർത്തിക്കും.
• എല്ലാ മാധ്യമങ്ങളും കേബിൾ ബ്രോഡ്കാസ്റ്റിംഗ് സർവീസുകൾ.
• ടെലികോം മേഖലയിലുള്ളവർ ഐ.ഡി.കാർഡ് കയ്യിൽ കരുതണം.
• ഐ.ടി., ഐ.ടി.ഇ.എസ് മേഖലയിലുള്ള അത്യാവശ്യ ജീവനക്കാർക്ക് ഓഫീസിൽ വന്ന് ജോലി ചെയ്യാം.
• ഇ കൊമേഴ്സ് സാധനങ്ങൾ ഡെലിവെറി ഉണ്ട്.
ഉത്തരവിൻ്റെ പൂർണ രൂപം താഴെ ലിങ്കിൽ…
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.