ലാൽബാഗ് പുഷ്പമേള ഇന്നുമുതൽ;പുഷ്പ മേളയെ കുറിച്ച് അറിയേണ്ടത് എല്ലാം.

ബെംഗളൂരു∙ ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്നാരംഭിക്കും. ഒരാഴ്ച നീളുന്ന മേളയിലെ സന്ദർശകർക്കായി ആദ്യമായി മൊബൈൽ ആപ്പും ആരംഭിച്ചു. ലാൽബാഗിനുള്ളിലെ വിവിധ ചെടികളേയും മരങ്ങളേയും കുറിച്ച് അറിയുന്നതിനും പൗരാണിക നിർമിതികളെ കുറിച്ചും വിശദമാക്കുന്ന ഫ്ലിപ്പ്ആർ ആപ്പാണ് ഒരുക്കിയിരിക്കുന്നത്. പത്ത് ദിവസം നീളുന്ന മേള 15നു സമാപിക്കും. ഇതിനിടെ ലാൽബാഗിലെ സൂചനാ ബോർഡുകൾ പൂർണമായി കന്നഡ ഭാഷയിൽ തന്നെ വേണമെന്ന് കന്നഡകന്നഡ ഡവലപ്മെന്റ് അതോറിറ്റി ഹോർട്ടികൾച്ചർ വകുപ്പിന് നിർദേശം നൽകി. ഇംഗ്ലിഷിലും സൂചനാ ബോർഡുകൾ സ്ഥാപിക്കാമെങ്കിലും പ്രധാന ഭാഷ കന്നഡയിലായിരിക്കണമെന്ന് കെഡിഎ ചെയർമാൻ എസ്.ജി.സിദ്ധരാമയ്യ പറഞ്ഞു.

ടിക്കറ്റ് നിരക്ക്

രാവിലെ 9.30 മുതൽ വൈകിട്ട് ആറ് വരെയാണ് പുഷ്പമേളയുടെ സന്ദർശന സമയം. സാധാരണ ദിവസങ്ങളിൽ മുതിർന്നവർക്ക് 50 രൂപയും അവധി ദിവസങ്ങളിൽ (ഓഗസ്റ്റ് അഞ്ച്,6,12,13,15) 60 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്കൂൾ വിദ്യാർഥികൾക്ക് ഇന്ന്, ഏഴ്, എട്ട്, ഒൻപത്, പത്ത്, 11, 14 ദിവസങ്ങളിൽ പ്രവേശനം സൗജന്യം.

പാർക്കിങ് സൗകര്യം

മേളയ്ക്കെത്തുന്നവരുടെ കാറുകൾ ശാന്തിനഗർ ബിഎംടിസി ബസ് ടെർമിനലിലെ മൾട്ടി ലെവൽ പാർക്ക് ചെയ്യണം. സ്കൂൾ വാഹനങ്ങൾക്ക് മാത്രമായിരിക്കും ലാൽബാഗിലെ പാർക്കിങ് കേന്ദ്രത്തിൽ പ്രവേശനം.

സന്ദർശകർക്കായി നമ്മ മെട്രോയും

ലാൽബാഗിലെ പുഷ്പമേള സന്ദർശിക്കാനെത്തുന്നവർക്കു തുണയായി നമ്മ മെട്രോയും. നോർത്ത്-സൗത്ത് കോറിഡോറിലുൾപ്പെടുന്ന നാഗസന്ദ്ര-യെലച്ചനഹള്ളി റീച്ചിലാണ് ലാൽബാഗ് മെട്രോസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ലാൽബാഗിന്റെ വെസ്റ്റ് ഗേറ്റിനു സമീപത്താണ് മെട്രോ സ്റ്റേഷൻ. മെട്രോ വന്നതോടുകൂടി ഈ ഗേറ്റിലൂടെ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. അവധി ദിവസങ്ങളിൽ ലാൽബാഗിലെത്താൻ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് നിരവധിപേർ മെട്രോയെ ആശ്രയിക്കുന്നുണ്ട്. ബൈയ്യപ്പനഹള്ളി- മൈസൂരു റോഡ് പർപ്പിൾ ലൈനിൽനിന്നു വരുന്ന യാത്രക്കാർക്കും മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലിറങ്ങി ലാൽബാഗിലേക്കുള്ള ട്രെയിൻ പിടിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us