ബെംഗളൂരു: ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഉള്ള പ്രവാസി മലയാളികളെ ഏകോപിപ്പിച്ചു കൊണ്ട് യുഡിഎഫ് കർണാടകയുടെ ആഭിമുഖ്യത്തിൽ വിവിധ നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് കൺവെൻഷനുകൾ നടത്തുന്നു, ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്ക് കൊടുത്ത പരിഗണന പോലും കൊടുക്കാതെ, കൊള്ള സംഘങ്ങലോടെന്ന പോലെ പ്രവാസികളുടെ അതിർത്തിയിൽ തടഞ്ഞ ഇടതു സർക്കാരിനെതിരെ… പ്രവാസികളുടെ പേരുപറഞ്ഞ് വിദേശയാത്രകൾ നടത്തി സ്വർണക്കടത്തും അവിഹിത പ്രവർത്തികളും നടത്തിയവർക്കെതിരെ….. വാളയാർ അടക്കമുള്ള, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നികൃഷ്ട സർക്കാരിനെതിരെ… പ്രതികരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഹെബ്ബാൾ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. വൈസ് പ്രസിഡന്റ് അഡ്വ: പ്രമോദിന്റെ അദ്ധ്യഷതയിൽ നടന്ന യോഗത്തിൽ യുഡിഫ് നേതാക്കളായ ശ്രീ റഹീം ചാവശ്ശേരി, ശ്രീ ജെയ്സൺ ലുക്കോസ്, ശ്രീ ബിജു പ്ളാശ്ശേരിൽ, ശ്രീ റെക്സിൻ എന്നിവർ സംസാരിച്ചു.31ന് ബുധനാഴ്ച ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ കെപിസിസി പ്രസിഡന്റ് ശ്രീ ഡി. കെ. ശിവകുമാർ, ശ്രീ രാമലിംഗറെഡ്‌ഡി, നസീർ അഹമ്മദ്, കേരള പിസിസി വർക്കിങ് പ്രസിഡന്റ് ശ്രീ കെ സുധാകരൻ എം പി, ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ. എ ഹാരിസ് mla എന്നിവർ പങ്കെടുക്കുന്ന യുഡിഫ് കർണാടക സ്റ്റേറ്റ് കൺവെൻഷൻ വിജയിപ്പിക്കുവാൻ തീരുമാനിച്ചു.
… ടീം UDF കമ്മിറ്റി
8884840022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.