തൊഴിലാളികൾ അടിച്ച് തകർത്ത ഐഫോൺ നിർമ്മാണ പ്ലാൻ്റ് പ്രവർത്തനം പുനരാരംഭിച്ചു.

ബെംഗളൂരു: തൊഴിൽ തർക്കത്തെ തുടർന്ന് ആയിരത്തോളം തൊഴിലാളികൾ അടച്ച് തകർത്ത ഐഫോൺ നിർമാണ പ്ലാൻ്റ് ആയ വിസ്ട്രോൺ കോലാറിലെ നർസപുര വ്യവസായ മേഖലയിൽ പ്രവർത്തനം പുനരാരംഭിച്ചു.

ശമ്പളത്തിൽ 4000 രൂപ കുറക്കുകയും അധിക സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു എന്നാരോപിച്ചാണ് തായ്വാൻ കമ്പനിയായ വിസ്ട്രോൻ കഴിഞ്ഞ ഡിസംബർ 12ന് തൊഴിലാളികൾ അടിച്ച് തകർത്തത്.

തൊഴിൽ സമയത്തിൽ രേഖപ്പെടുത്തിയ പിഴവും അനുവദിച്ചതിലും 3 ഇരട്ടിയിലധികം കരാർ തൊഴിലാളികളെ നിയോഗിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തൊഴിൽ വകുപ്പ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു.

വിസ്ട്രോൺ കോർപ് ഇന്ത്യയുടെ വൈസ് പ്രസിഡൻ്റ് വിൻസൻ്റ് ലീ യെ കമ്പനി പുറത്താക്കിയിരുന്നു.

ആപ്പിൾ നേരിട്ട് ഇടപെട്ട് തൊഴിലാളികളുടെ പ്രശ്നം കേൾക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിച്ചിരുന്നു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലാ അധികാരികളുമായി ചർച്ച ചെയ്യണമെന്ന് പ്ലാൻറ് സന്ദർശിച്ച വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us