ബെംഗളൂരു : പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തുന്ന”സുഗതാഞ്‌ജലി”കവിത ആലാപന മത്സരം ബെംഗളൂരു സൗത്ത് മേഖലയിൽ, ഫെബ്രുവരി 13 ശനിയാഴ്ച 5 pm ന് ഗൂഗിൾ Platform ൽ നടക്കും .
മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ മേൽനോട്ടത്തിലാണ് കാവ്യാലാപന മത്സരം നടത്തുന്നത് .മലയാളം മിഷന്റെ ഭാഗമായി മലയാളം പഠിക്കുന്ന കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ബെംഗളൂരു സൗത്ത് മേഖലയിൽ നടക്കുന്ന പരിപാടിക്ക് ജോമോൻ സ്റ്റീഫൻ, ഹിത വേണുഗോപാലൻ ,ടോമി മാത്യു, ബിന്ദു മാടമ്പിള്ളി എന്നിവർ നേതൃത്വം നൽകും.
മലയാളം മിഷൻ ബെംഗളൂരു സൗത്ത് ടീമിന് വേണ്ടി കോർഡിനേറ്റർ ജോമോൻ സ്റ്റീഫൻ(9535201630) അറിയിച്ചതാണ് ഇക്കാര്യം.