ബെംഗളുരു: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ തീരുമാനമായി.
ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി ഒന്നു മുതൽ പുനരാരംഭിക്കാനാണ് തീരുമാനം.
അതിനിടെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു.
ജൂണ്‍ 14 മുതല്‍ 25 വരെ പരീക്ഷ നടത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു.
Karnataka: Secondary School Leaving Certificate (SSLC) exams to take place between June 14 and June 25, says Primary and Secondary Education Minister S Suresh Kumar (file photo) pic.twitter.com/wBcqdEb3e5
— ANI (@ANI) January 28, 2021
പരീക്ഷാ തീയതി സംബന്ധിച്ച് എതിര്‍പ്പുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് അറിയിക്കാന്‍ അവസരം നല്‍കും. ഫെബ്രുവരി 26 വരെ ഡയറക്ടര്‍ ഓഫ് എക്‌സാമിനേഷന്‍സിന് പരാതി നല്‍കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
ഭാഷ പരീക്ഷകളാണ് തുടക്കത്തില്‍. ജൂണ്‍ 16ന് കണക്ക് പരീക്ഷ നടത്താനാണ് തീരുമാനം. ഇംഗ്ലീഷ് അല്ലെങ്കില്‍ സെക്കന്‍ഡ് ലാംഗ്വേജ് ജൂണ്‍ 18ന്, സയന്‍സ് 21, സോഷ്യല്‍ സയന്‍സ് 25 എന്നിങ്ങനെ പരീക്ഷ നടത്താനാണ് തീരുമാാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.