75 ലക്ഷം രൂപയുമായി ലക്നൗവിലേക്ക് കടക്കാൻ ശ്രമിച്ച കസ്റ്റംസ് ഓഫീസർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പിടിയിലായി.

ബെംഗളൂരു: ചെന്നൈയിൽ നിന്ന് ബംഗളൂരു വഴി ലക്നൗവിലേക്കുള്ള യാത്രയ്ക്കിടെ അനുവദിക്കാവുന്ന പരിധിയിൽ കൂടുതൽ പണം കയ്യിൽ കരുതിയതിന് കസ്റ്റംസ് സൂപ്രണ്ട് മുഹമ്മദ് ഇർഫാൻ അഹമ്മദ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്ന്റെ പിടിയിലായി.

ചെന്നൈയിൽ നിന്ന് ഭാര്യാസമേതം വിമാനത്തിൽ ബംഗളൂരുവിൽ എത്തിയ ഇദ്ദേഹം ലക്നൗ ലേക്ക് പുറപ്പെടാനുള്ള സെക്യൂരിറ്റി പരിശോധനയ്ക്കിടെയാണ് പിടിയിലായത്. 75 ലക്ഷത്തോളം രൂപ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഇദ്ദേഹത്തിൽ നിന്ന് കണ്ടെടുത്തു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ഇദ്ദേഹത്തെ വിശദ അന്വേഷണത്തിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്നും നിലവിൽ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പണസ്രോതസ്സും ഉദ്ദേശ ലക്ഷ്യങ്ങളും വിശദ അന്വേഷണത്തിലൂടെ പുറത്തുവന്നതിനുശേഷം തുടർ നടപടികൾ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts