ബെംഗളൂരു: നഗരത്തിൽ ജോലി തേടി വന്ന മലയാളി യുവാവ് മരിച്ചു.
ആലപ്പുഴ പണ്ടങ്കേരി കിളിരൂർചിറയിൽ ശിവന്റെ മകൻ സുനിൽ (36) ആണ് കുഴഞ്ഞുവീണു മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് എച്ച്.എസ്.ആർ. ലേഔട്ട് ഭാഗത്തുള്ള റോഡിൽ തളർന്നു വീണ സുനിൽ ബുധനാഴ്ച ഉച്ചയ്ക്ക് സ്വകാര്യാശുപത്രിയിലാണ് മരിച്ചത്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് ജോലിതേടി ബെംഗളൂരുവിലെത്തിയ സുനിൽ സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. അമ്മ: രാധമ്മ. ഭാര്യ: സുനിത, മക്കൾ: കാത്തു, കണ്ണൻ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.