നഗരത്തിൽ ഗതാഗത നിയന്ത്രണം!

ബെംഗളൂരു: പുതുവത്സരത്തലേന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

പുതുവത്സരാഘോഷങ്ങൾക്ക് സാധാരണയായി, ജനങ്ങൾ പങ്കെടുക്കാറുള്ള ബ്രിഗേഡ് റോഡ്,എം.ജി. റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ 31-ന് രാത്രി എട്ടുമുതൽ പുലർച്ചെവരെ ഗതാഗതം പൂർണമായും നിരോധിച്ചു.

പോലീസ് വാഹനങ്ങൾ ,ആംബുലൻസുകൾ എന്നിവയ്ക്കുമാത്രമേ ഈ റോഡുകളിലേക്ക് പ്രവേശമുണ്ടാകൂ.

  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

എല്ലാ വർഷത്തെയും പോലെ നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളെല്ലാം പൂർണമായി അടയ്ക്കും.

മദ്യപിച്ച് വാഹനമോടിച്ച് മേൽപ്പാലങ്ങളിൽ അപകടമുണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് മേൽപ്പാലങ്ങൾ അടയ്ക്കുന്നത്.

പുതുവൽസരാഘോഷത്തലേന്ന് കൂടുതൽ പോലീസുകാരെയും നഗരത്തിൽ നിയോഗിച്ചിട്ടുണ്ട്.

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരേയും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരേയും  കർശനനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

പുതുവൽസര തലേന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us