സ്കൂളുകൾ തുറക്കുന്നു:10,12 ക്ലാസുകളിലെ അധ്യയനം സാധാരണ നിലയിലേക്ക്.

ബെംഗളൂരു: മുൻ തീരുമാനപ്രകാരം പത്തിലും 12ലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകൾ ജനുവരി ഒന്നിന് തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി നടത്തിവന്നിരുന്ന വിദ്യാഗമ – രോഗവ്യാപനം ഭീതിയെ തുടർന്ന് ഒക്ടോബറിൽ നിർത്തിവച്ചിരുന്നു. ഇതും ജനുവരി ഒന്നിനു തന്നെ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ

മറ്റു ക്ലാസുകളിലേക്കുള്ള അധ്യയനം ജനുവരി 15 മുതൽ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്നും വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു.

ഉപരിപഠനത്തിന് ആവശ്യമായ ലളിതമായ പാഠ്യപദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള എസ്എസ്എൽസി സിലബസ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സ്കൂളുകൾ ജനുവരി ഒന്നിന് തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം ഡിസംബർ 28ന് പുനഃപരിശോധിക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചിരുന്നു. എന്നാൽ രോഗവ്യാപനം ഗണ്യമായി കുറഞ്ഞതിനാൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് വീണ്ടും നീട്ടി വയ്ക്കേണ്ട ആവശ്യകത ഇല്ലെന്ന് അദ്ദേഹം അറിയിച്ചു.

  ബെംഗളൂരു എം.ജി. റോഡിലെ പ്രശസ്തമായ ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം; മാനേജർക്കെതിരെ കേസെടുത്തു

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് എല്ലാ ജില്ലാ അധികാരികൾക്കും അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ജനുവരി ഒന്നിനു തന്നെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളണമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us