ബെംഗളൂരു :മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ അദ്ധ്യാപകനും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരിയെ ആദരിച്ചു.
അദ്ദേഹം രചിച്ച പുസ്തകം’അനുഭവ നർമ നക്ഷത്രങ്ങൾ ‘എന്ന പുസ്തകത്തെ അധികരിച്ചു നടന്ന ചർച്ച മലയാളം മിഷൻ റെജിസ്ട്രർ എം.സേതു മാധവൻ ഉത്ഘാടനം ചെയ്തു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രെസിഡെന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സതീഷ് തോട്ടശ്ശേരിയെ അനുമോദിച്ചുകൊണ്ടും അദ്ദേഹം രചിച്ച പുസ്തകം ആസ്പദമാക്കിയുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സൗത്ത് വെസ്റ്റ് കേരള സമാജം പ്രെസിഡെന്റ് ടി.ജെ. തോമസ്, പാലക്കാട് ഫോറം സെക്രട്ടറി രാജേഷ് വെട്ടംതൊടി, മലയാളം മിഷൻ ഭാരവാഹികളായ അനീസ് സി.സി. ഓ,ടോമി ആലുങ്ങൽ, ജോമോൻ സ്റ്റീഫൻ, അഡ്വക്കേറ്റ് ബുഷ്റ വളപ്പിൽ എന്നിവർ സംസാരിച്ചു.
പുസ്തകം എഴുതാനുള്ള സാഹചര്യവും ഉള്ളടക്കവും സതീഷ് തോട്ടശേരി വിശദീകരിച്ചു.
ചർച്ചകൾക്ക് മറുപടിയും അദ്ദേഹം നൽകി.
ചടങ്ങിൽ മലയാള ഭാഷാദിന ആചരണവും പ്രതിജ്ഞയും നടത്തി . മലയാളം മിഷൻ ഓർഗനൈസിംഗ് സെക്രട്ടറി ജെയ്സൺ ലൂക്കോസ് സ്വാഗതവും മൈസൂർ മേഖല സെക്രെട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.