സിനിമ നടനെ ഒരു സംഘം ഫ്ളാറ്റിൽ അതിക്രമിച്ചെത്തി വെട്ടിക്കൊന്നു

ബെംഗളൂരു: തുളു സിനിമ നടനും ക്രിമിനൽ കേസുകളിലെ പ്രതിയുമായ സുരേന്ദ്ര ബണ്ട്വാളിനെ വെട്ടിക്കൊന്നു. ബുധനാഴ്ച ബണ്ട്വാൾ ബി.സി. റോഡിലെ അപ്പാർട്ട്മെന്റിലാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പോലീസ് എത്തിയപ്പോള്‍ സോഫയില്‍ വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നിലേറെ തവണ വെട്ടേറ്റിട്ടുണ്ട്.

ബി.സി. റോഡിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന സുരേന്ദ്രയെ ഒരു സംഘം ഫ്ളാറ്റിൽ അതിക്രമിച്ചെത്തി വെട്ടിവീഴ്ത്തിയെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള സുരേന്ദ്ര ബണ്ട്വാൾ നേരത്തെ വിവിധ കേസുകളിലും ഉൾപ്പെട്ടിരുന്നു.

ബണ്ട്വാള്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ടിഡി നാഗരാജിനാണ് അന്വേഷണ ചുമതല. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ആക്രമണം നടന്നതെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യമായി എന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു. കേസ് അന്വേഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി

വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സുരേന്ദ്ര നേരത്തെ നിരവധി കേസുകളിലെ പ്രതിയാണ്. 15ഓളം കേസുകള്‍ ഇദ്ദേഹത്തിനെതിരെയുണ്ടെന്ന് പോലീസ് പറയുന്നു. നേരത്തെ രണ്ട് ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു സുരേന്ദ്ര. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചിരിച്ചിരുന്നു.

പണം പലിശക്ക് കൊടുക്കുന്ന വ്യക്തിയായിരുന്നു സുരേന്ദ്ര. ഇദ്ദേഹവുമായി അടുപ്പമുള്ള വ്യക്തി തന്നെയാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരും ഒരു പാര്‍ട്ടിയില്‍ സുരേന്ദ്ര പങ്കെടുത്തിരുന്നു. ഈ പരിപാടിക്കെത്തിയ വ്യക്തികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

  മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി

ആദ്യം തീവ്ര ഹിന്ദു സംഘടനകളുമായി സഹകരിച്ചിരുന്ന ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് പ്രചാരണങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. തുളു സിനിമാ ലോകത്തിന് അപ്പുറത്ത് ഒരുപാട് ബന്ധങ്ങളുള്ള വ്യക്തിയാണ് ഇദ്ദേഹം. നിരവധി കേസുകളിലെ പ്രതിയായതിനാല്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് എൽപിജി പ്രതിസന്ധിയെന്ന് കേന്ദ്രസർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us