ബെംഗളൂരു: ഇനി ആഘോഷങ്ങളുടെ കാലമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷമായ ദസറയും ദീപാവലിയും ഇങ്ങെത്തി.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദസറ, ദീപാവലി ആഘോഷങ്ങൾ നടത്താനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
അവ നിർബന്ധമായി പാലിക്കണം.
ആഘോഷങ്ങൾ കൂടുമ്പോൾ കോവിഡ് വ്യാപനം കൂടാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് സർക്കാറിൻ്റെ നിയന്ത്രണങ്ങൾ.
- ദസറആഘോഷങ്ങൾ 17 മുതൽ 26 വരെയും ദീപാവലി ആഘോഷം നവംബർ 14 മുതൽ 17 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
- ആഘോഷച്ചടങ്ങുകളിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കരുത്.
- മാസ്ക് ധരിക്കുന്നതു നിർബന്ധം.
- 60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും വീടുകളിൽ കഴിയണം.
- പടക്കം പൊട്ടിക്കുന്നത് മൈതാനങ്ങളിലും തുറന്ന സ്ഥലങ്ങളിലും മാത്രം.
- ഘോഷയാത്രകളും കലാപരിപാടികളും പാടില്ല.
- മുൻകൂട്ടി അനുമതി വാങ്ങിയ സ്ഥലങ്ങളിൽ മാത്രം സംഘടനകൾക്ക് പന്തൽ ഒരുക്കാൻ അനുമതി.
- ദർശനത്തിനെത്തുന്നവർ അകലം പാലിക്കണം.