ചെന്നൈ-ബെംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ബെംഗളൂരു: ചെന്നൈ-ബെംഗളൂരു-മൈസൂരു (435 കിലോമീറ്റർ) ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ.

പത്തുലക്ഷം കോടി രൂപ മുതൽമുടക്കിൽ ചെന്നൈ-ബെംഗളൂരു-മൈസൂരു പദ്ധതി ഉൾപ്പെടെ ഏഴ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൂടി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു.

ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്പുർ(753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886 കിലോമീറ്റർ), ഡൽഹി-അമൃത് സർ(459 കിലോമീറ്റർ), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റർ), വാരണാസി-ഹൗറ(760 കിലോമീറ്റർ) എന്നിവയാണ് പരിഗണനയിലുള്ള മറ്റ് പദ്ധതികൾ.

  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കോവിഡ് വ്യാപനത്തെ തുടർന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളിൽകൂടി ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.

ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ഡിപിആർ തയ്യാറാക്കിയാൽമാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാൻ കഴിയൂവെന്ന് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് സംവിധാനം വീണ്ടും; പുതിയ ഫൈൻ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us