മയക്കുമരുന്ന് കേസിൽ പിടിയിലായ മലയാളി യുവാവിന്റെ കൂട്ടാളികളെ തേടി നാർകോട്ടിക്സ് സെൽ

ബെംഗളൂരു: വിദേശത്തുനിന്ന് മയക്കുമരുന്ന് ഓൺലൈനിൽ വാങ്ങിയ സംഭവത്തിൽ പിടിയിലായ കെ. റഹ്‌മാനെ അന്വേഷണസംഘം ചോദ്യംചെയ്തുവരുകയാണ്.

മലയാളിയായ ഇയാൾ മുമ്പ് നടത്തിയ ഇടപാടുകളും അന്വേഷണപരിധിയിലാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് ബെംഗളൂരു നാർകോട്ടിക്സ് സെൽ.

നഗരത്തിലെ ചില കോളേജ് വിദ്യാർഥികൾക്കും വിവിധ ഡാൻസ് പാർട്ടികൾക്കും ഇയാൾ എം.ഡി.എം.എ.യെന്ന മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായാണ് വിവരം.

ജർമനിയിൽനിന്ന് കഴിഞ്ഞ ജൂലായിലാണ് ഇയാൾ മയക്കുമരുന്നായ എം.ഡി.എം.എ. ഓർഡർ ചെയ്തത്. ബിറ്റ് കോയിനുകൾ ഉപയോഗിച്ചായിരുന്നു ഇടപാട്.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

നഗരത്തിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ വ്യാജവിലാസത്തിലുള്ള കവർ എത്തുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത് എം.ഡി.എം.എ. ആണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്നു നടന്ന പരിശോധനയിൽ ഇത് ഓർഡർ ചെയ്തത് റഹ്‌മാനാണെന്ന് തിരിച്ചറിയുകയായിരുന്നു. 750-ഓളം എം.ഡി.എം.എ. ഗുളികകളാണ് കവറിലുണ്ടായിരുന്നത്.

കോളേജുകളിലും ഡാൻസ് പാർട്ടികളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യാൻ സ്ഥിരം വിതരണക്കാരിൽനിന്നുള്ള സഹായവും ഇയാൾക്ക് ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഇയാൾ ഓർഡർചെയ്ത മയക്കുമരുന്ന്. 20 ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ നാർകോട്ടിക്സ് സെൽ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts