കോവിഡ് പരിശോധനയ്ക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി; ഒ.ടി.പി.യും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി

ബെംഗളൂരു: വ്യാജ മേൽവിലാസവും ഫോൺ നമ്പറും നൽകുന്ന സംഭവങ്ങൾ കൂടിയതോടെ കോവിഡ് പരിശോധനയ്ക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ ഒ.ടി.പി.യും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി.

വിലാസം കൃത്യമാണെന്ന് ഉറപ്പാക്കാൻ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് ആവശ്യമാണ്. ഇതോടൊപ്പം പരിശോധനയ്ക്ക് എത്തുന്ന ലാബിൽനിന്നുള്ള രജിസ്‌ട്രേഷനുശേഷം മൊബൈലിൽ ഒ.ടി.പി. വെരിഫിക്കേഷനും ചോദിക്കും. ഇതിലൂടെ തെറ്റായ നമ്പർ നൽകുന്നത് ഒഴിവാക്കാനാകും.

  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!

കോവിഡ് പരിശോധനയ്ക്കെത്തുന്നവർ ക്വാറന്റീൻ ഒഴിവാക്കാനാണ് വ്യാജ മേൽവിലാസവും ഫോൺ നമ്പറും നൽകി മുങ്ങിയിരുന്നത്. തെറ്റായ മേൽവിലാസം നൽകുന്നതിനാൽ ബെംഗളൂരുവിൽ 4500-ഓളം കോവിഡ് രോഗികളെക്കുറിച്ച് വിവരമില്ലെന്ന് ബെംഗളൂരു കോർപറേഷൻ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സ്രവസാംപിൾ നൽകിയശേഷം പോസിറ്റീവാകുന്നവരെ കണ്ടെത്തി ഐസൊലേഷനിലാക്കാനും ചികിത്സ ആവശ്യമായവർക്ക് ലഭ്യമാക്കാനും തിരിച്ചറിയൽ കാർഡും ഒ.ടി.പി. വെരിഫിക്കേഷനും നിർബന്ധമാക്കിയത്.

പരിശോധനയ്ക്കുമുമ്പായിരിക്കും ഫോൺ നമ്പറിലേക്ക് ഒ.ടി.പി എത്തുക. ഒ.ടി.പി. പറഞ്ഞുകൊടുത്താൽ മാത്രമേ പരിശോധനയുടെ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;
[masterslider id="10"]

Related posts

Click Here to Follow Us