‘ദിൽ ബേചാര’; ആരാധകഹൃദയങ്ങളിൽ വേദന പകർന്ന്, ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാൻ കഴിയാത്തൊരു നടന്റെ​​ അവസാന സിനിമ

ആരാധകഹൃദയങ്ങളിൽ വേദന പകർന്ന്, ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാൻ കഴിയാത്തൊരു നടന്റെ​​ അവസാന സിനിമ ‘ദിൽ ബേചാര’. സിനിമയില്‍ ഗോഡ്‍ ഫാദര്‍മാരൊന്നുമില്ലാതിരുന്ന, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നടൻ, ലഭിച്ച വേഷങ്ങള്‍ എല്ലാം തന്നെമികവുറ്റതാക്കിയ പ്രിയനടന്‍ ‘സുശാന്ത് സിംഗ് രാജ്‍പുത്’.

തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് വെള്ളിയാഴ്ച കൃത്യം രാത്രി ഏഴരയ്ക്ക് ഹോട്ട്​സ്​റ്റാർ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ആ സിനിമ സ്ട്രീം ചെയ്തു തുടങ്ങി. സിനിമ തുടങ്ങി ഒമ്പതാമത്തെ മിനിട്ടിൽ അയാൾ തമാശ കലർന്ന നൃത്ത ചുവടുകളുമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും സുശാന്തിന്‍റെ അവസാന സിനിമയാണ്.

40 ദിവസങ്ങൾക്കു മുമ്പ് ബാന്ദ്രയിലെ വീട്ടിൽ ഒരു തുണ്ട് കയറിൽ സ്വയം ജീവിതം കുരുക്കിയെറിഞ്ഞ നടൻ. വെറും 34ാമത്തെ വയസ്സിൽ ജീവിതം മതിയാക്കിയൊരാൾ. സ്വന്തം വീട്ടിലെ പയ്യൻ, അവന്റെ സ്വാഭാവിക അഭിനയം, ആരാധകര്‍ക്ക് ഏറെ പ്രിയൻ ആയിരുന്നു സുശാന്ത് സിംഗ് രാജ്‍പുത്.

സുശാന്തിന്‍റെ മരണത്തിനു ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് ഇനിയും അവസാനിച്ചിട്ടില്ലാത്ത ചര്‍ച്ചകളിലൊക്കെയും അവര്‍ സുശാന്തിനുവേണ്ടി നിലകൊണ്ടു. അയാള്‍ക്ക് നീതി കിട്ടണമെന്ന് പറഞ്ഞു. ഇപ്പോഴിതാ പ്രിയതാരം അവസാനമായി അഭിനയിച്ച സിനിമയും അവര്‍ക്കുമുന്നില്‍ എത്തിയിരിക്കുന്നു.

ഒരു മണിക്കൂർ 41 മിനിട്ട് നീളുന്ന അത്യസാധാരണത്വങ്ങളില്ലാത്ത ഒരു പ്രണയകഥ. പലയിടത്തും താൻ തെരഞ്ഞെടുക്കാൻ പോകുന്ന മരണത്തെക്കുറിച്ച മുന്നറിയിപ്പുകൾ തരുന്ന ഡയലോഗുകൾ അയാൾ തുരുതുരെ പ്രേക്ഷക​​ന്റെ മുറിവേറ്റ ഹൃദങ്ങളിലേക്ക് വീണ്ടും മുറിവുകൾ ഏൽപ്പിക്കുകയായിരുന്നു.

സിനിമയുടെ ഗുണദോഷങ്ങള്‍ക്കപ്പുറം സുശാന്തിനോട് തങ്ങള്‍ക്കുള്ള സ്നേഹവായ്പ്പ് പങ്കുവെക്കുകയാണ് ആരാധകരിൽ പലരും. ‘ഉടനീളം കരഞ്ഞു. ഓരോ അഞ്ച് മിനുറ്റിലും രോമാഞ്ചം കൊണ്ടു’ എന്നാണ് ഒരു പ്രേക്ഷകന്‍റെ ട്വീറ്റ്. ഐഎംഡിബിയില്‍ പത്തില്‍ പത്തു നല്‍കി പ്രേക്ഷകര്‍, ഗൂഗിള്‍ റേറ്റിംഗില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ്, ഇങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us