സെംപിഗെ റോഡ്, ശ്രീരാമപുര,കുവെംപു റോഡ് മെട്രോ സ്‌റ്റേഷനുകൾ നാളെ മുതൽ 10 ദിവത്തേക്ക് അടച്ചിടും; ഭൂഗർഭ പാതയുടെ പരിശോധനയുമായി ബന്ധപ്പെട്ടാണ് നടപടി; ഫീഡർ സർവ്വീസുകൾ ഏർപ്പെടുത്തി ബി.എം.ടി സി.

ബെംഗളുരു: നമ്മ മെട്രോ തെക്ക്- വടക്ക് ഇടനാഴിയിലെ മൂന്നു സ്‌റ്റേഷനുകൾ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും. ഗ്രീൻലൈനിൽ ഉൾപ്പെടുന്ന സെംപികെ റോഡ് (മന്ത്രി സ്കൊയർ), ശ്രീരാമപുര,കുവെംപു റോഡ് എന്നീ മൂന്നു സ്റ്റേഷനുകൾ ഈ മാസം 22 വരെ അടച്ചിടും. ഭൂഗർഭ ഇടനാഴിയിലെ പരിശോധനകൾ നടക്കുന്നതിനാലാണ് ഇത്.

എന്നാൽ തെക്ക് വടക്ക് ഇടനാഴിയിൽ നാഗസാന്ദ്ര മുതൽ രാജാജി നഗർ വരെയുള്ള റൂട്ടിൽ സർവീസുകൾ തടസ്സപ്പെടില്ല എന്ന് ബിഎംആർസി എൽ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ രാജാജി നഗർ മെട്രോ സ്റ്റേഷനിൽ നിന്നും ഹൊസ ഹളളി മെട്രോ സ്റ്റേഷനിലേക്ക് ബിഎം ടി സി ഫീഡർ സർവ്വീസുകൾ നടത്തും.എം എഫ് 16 എന്ന നമ്പറിൽ സർവ്വീസ് നടത്തുന്ന ബസിന് 10 രുപയാണ് ടിക്കറ്റ് ചാർജ്ജ്.

  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും

തിരക്ക് ഉള്ള സമയങ്ങളിൽ അഞ്ചു മിനിട്ട് ഇടവിട്ടും അല്ലാത്ത സമയങ്ങളിൽ  10 മിനിട്ട് ഇടവിട്ട് സർവ്വീസുകൾ നടത്തും. ഹൊസഹളളി സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാർക്ക് മെട്രോയിൽ തന്നെ മജസ്റ്റിക് അടക്കമുള്ള മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

ഇനിയും പൂർത്തിയായിട്ടില്ലാത്ത “നമ്മ മെട്രോ ” ഒന്നാം ഘട്ടത്തിലെ യെലച്ചനഹള്ളി – സെംപികെ റോഡ് (മന്ത്രിസ്കൊയർ ) റീച്ചിലെ അവസാന പരിശോധനകളും പരീക്ഷണ ഓട്ടങ്ങളുമാണ് അടുത്ത ദിനങ്ങളിൽ നടക്കാൻ പോകുന്നത്. അടുത്ത മാസം അവസാനത്തോടെ തെക്ക്-വടക്ക് ഇടനാഴിയിൽ പൂർണ തോതിൽ സർവ്വീസ് തുടങ്ങാനാണ് ബി.എം.ആർ.സി എൽ ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ
[masterslider id="10"]

Related posts