ബെംഗളൂരു : നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹോംക്വാറന്റീൻ ലംഘിച്ച് 24 പേർബിഎംടിസി ബസിൽ യാത്ര ചെയ്തതായി പരാതി.
കഴിഞ്ഞദിവസം രാത്രി ചന്ദാപുരയിൽ
ബസ്നിർത്തിയപ്പോഴാണ്, ഹോംക്വാറന്റീൻ സൂചിപ്പിക്കുന്ന മുദ്രകയ്യിൽ പതിച്ചവർ ബസിലുള്ളതായി ശ്രദ്ധയിൽപെട്ടത്.
ഇവരെല്ലാം മജിസ്റ്റിക്കിൽ നിന്നാണ്
ബസിൽ കയറിയത്. കണ്ടക്ടർഡിപ്പോ മാനേജരെ ബന്ധപ്പെട്ടപ്പോൾ ഇവരെ ഉടൻ ബസിൽനിന്ന് ഇറക്കിവിടാനാണ് നിർദേശിച്ചത്.
41 യാത്രക്കാരാണ് ബിഎംടിസി ബസിൽ
ബസിൽ ഉണ്ടായിരുന്നത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തി,ഹോം ക്വാറന്റീൻ ലംഘിക്കുന്നവർ ഏറ്റവുമധികം ബെംഗളുരുവിലാണെന്നു കണക്കുകൾ തെളിയിക്കുന്നു.
ഈ സാഹചര്യത്തിൽ പൊലീസും ബിബിഎംപിയും പരിശോധന ഊർജിതമാക്കിയിരിക്കെയാണു ബിഎംടിസിബസിൽ ഇത്രയധികം പേർ ചട്ടലംഘനം നടത്തിയത്.
ബസുകളിലും കടകളിലുമെല്ലാം എത്തുന്നവരുടെ കയ്യിൽ മുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിൽപ്രവേശിപ്പിക്കരുതെന്നു കർശന നിർദേശവുമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.