ബെംഗളൂരു: കഴിഞ്ഞ ഫെബ്രുവരി 20 ന് ഫ്രീഡം പാർക്കിൽ നടന്ന പൗരത്വ പ്രക്ഷോഭ റാലിക്കിടയിൽ പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ച അമൂല്യ ലിയോൺ (19) ന് കോടതി ജാമ്യം അനുവദിച്ചു.
എ.എം.ഐ.എം.നേതാവ് അസദുദ്ധീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ അദ്ദേഹം സ്റ്റേജിൽ എത്തുന്നതിന് തൊട്ടു മുൻപാണ് മൈക്കിൽ ലിയോണ വിവാദ മുദ്രാവാക്യം മുഴക്കിയത്.
ഒവൈസി അടക്കമുള്ളവർ അവരെ വിലക്കുകയും മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
അതേ സമയം ഹുബ്ബള്ളിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റിലായ മൂന്നു കശ്മീരി വിദ്യാർഥികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതോടെയാണ് ഹുബ്ബള്ളി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചത്.
പുൽവാമ ആക്രമണത്തിന്റെ വാർഷികദിനമായ ഫെബ്രുവരി 14-ന് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നപേരിലാണ് വിദ്യാർഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ജൂൺ നാലിന് കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് ആറിനുതന്നെ മൂവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
ലോക്ഡൗണിനെത്തുടർന്ന് കുറ്റപത്രം കൃത്യസമയത്ത് നൽകാനായില്ലെന്നും അതിനാൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
വിദ്യാർഥികൾ ഹോസ്റ്റലിൽ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു.
നേരത്തേ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
Karnataka: A Bengaluru court granted bail to Amulya Leona who raised the slogan of ‘Pakistan zindabad’ at an anti-CAA-NRC rally on February 20, last night. (File pic) pic.twitter.com/WgoBQGO5Wk
— ANI (@ANI) June 12, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.