ജീവിത വിജയമെന്നത് എല്ലാവരുടെയും സ്വപ്നമാണെങ്കിലും ഓരോ മനുഷ്യരിലും അവരുടെ ചിന്തകൾക്കനുസരിച്ച് ആപേക്ഷികമാണ്. ഒരു കലാകാരന് തൻ്റെ കലാസൃഷ്ടി നേടിത്തരുന്ന കയ്യടികളാവാം, ഒരു വ്യവസായിക്ക് തൻ്റെ സ്വപ്ന പദ്ധതിയുടെ പൂർത്തീകരണമാവാം, ഒരു കര്ഷകന് തൻ്റെ വിയർപ്പിന്റെ ഫലം കണ്മുന്നിൽ പൂത്തു കായ്ക്കുന്നത് കാണുമ്പോൾ കിട്ടുന്ന സംതൃപ്തിയാവാം. ഇത്തരത്തിൽ അസാധാരണ ജീവിത വിജയം നേടിയ ആളുകൾക്ക് എങ്ങിനെയാണ് അത് കൈയ്യെത്തിപ്പിടിക്കാനായത്! അവരുടെ ചിന്തകളെ സ്വാധീനിച്ച ഘടകങ്ങൾ, സംഭവങ്ങൾ, വ്യക്തികൾ ആരൊക്കെയാണ്? അവരുടെ ദിനചര്യകൾ എന്തൊക്കെയാണ്? ഇങ്ങിനെയുള്ള കുറെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് “WOW Stories”.
പുതു സംഭംരകർക്കും, വിദ്യാർത്ഥികൾക്കും, കലാ സാഹിത്യ രംഗങ്ങളിലേക്കു ചുവട് വയ്ക്കുന്നവർക്കും, തുടങ്ങി ജീവിതവിജയം സ്വപ്നം കാണുന്നവർക്കെല്ലാം തങ്ങൾക്കു മുൻപേ സഞ്ചരിച്ചവരുടെ അനുഭവങ്ങൾ നൽകുന്ന പ്രചോദനം തീർച്ചയാവും പ്രയോജനപ്രദമാകും. ഇത്തരത്തിലുള്ള നൂറുകണക്കിന് പ്രശസ്തരുടെയും അപ്രശസ്തരുടെയും ജീവിത കഥകളാണ് WOW Stories-ൻ്റെ അണിയറയിൽ തയാറായിക്കൊണ്ടിരിക്കുന്നത്.
2020 ജൂൺ രണ്ട് രാത്രി 8 മണിക്ക് പ്രശസ്ത സാമൂഹ്യചിന്തകനും, എഴുത്തുകാരനും, യു എന് പരിസ്ഥിതി ദുരന്ത നിവാരണ വിദഗ്തനുമായ ശ്രീ. മുരളിതുമ്മാരുകുടിയാണ് ആദ്യ വീഡിയോയുടെ ഓൺലൈൻ പ്രകാശനം നടത്തുന്നത്. കൂടാതെ സാമൂഹ്യ സാംസ്കാരിക കലാരംഗങ്ങളിലെ പ്രശസ്ത വ്യക്തികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ ആശംസകൾ അറിയിച്ചു കൊണ്ട് ഈ പുതു സംരംഭത്തിൻ്റെ ഭാഗമാകും.
WOW Stories-ൻ്റെ യൂട്യൂബ് ചാനൽ / ഫേസ്ബുക്ക് പേജ് എന്നിവയുടെ ലിങ്ക് ചുവടെ ചേർക്കുന്നു.
യൂട്യൂബ് ചാനൽ: https://www.youtube.com/c/wowstoriesindia
ഫേസ്ബുക്ക് പേജ് : https://www.facebook.com/wowstoriesindia/
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.