ബെംഗളൂരു : 2020-21 അധ്യയന വര്ഷത്തിലേക്കായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂലൈ ഒന്നിനു തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു .
വകുപ്പ് തല മേധാവികളുമായി നടത്തിയ ചർച്ചയിലാണ് വിഷയം പരിഗണനയിൽ ഉള്ളതായി അറിയിച്ചത് .
മാതാപിതാക്കൾ അടക്കമുള്ള സ്റ്റേക്ക്ഹോൾഡേഴ്സിൽ നിന്നും അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ വിദ്യാലയങ്ങൾ തുറക്കുന്ന തീയതികളിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു .
പ്രവേശന നടപടികൾ ജൂൺ എട്ടിന് ശേഷം തുടങ്ങാവുന്നതാണ് എന്ന് പ്രൈമറി സെക്കന്ററി വിദ്യാഭ്യാസ മന്ത്രി കെ സുധാകർ അറിയിച്ചു .
നാല് മുതൽ ഏഴ് വരെ ഉള്ള ക്ലാസുകൾ ജൂലൈ ഒന്ന് മുതലും ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകളും എട്ട് മുതൽ 10 വരെ ക്ലാസുകളും ജൂലൈ 15 മുതലും പ്രീ പ്രൈമറി ക്ലാസുകൾ ജൂലൈ 20 മുതലും തുറക്കാനായാണ് താത്കാലിക തീരുമാനത്തിൽ എത്തിയിട്ടുള്ളത് .
Related posts
-
മൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില്‍ മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം... -
ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ്... -
മാലിന്യത്തിൽ നിന്ന് വൈദ്യുതി; സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ 19ന് പ്രവർത്തനം തുടങ്ങും
ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ...