ഇന്നലെ കേരളത്തിലേക്ക് തിരിച്ച ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്ത 19 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടത്തി;ഇവരെ ചികിൽസക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു : ഇന്നലെ നഗരത്തിൽ നിന്ന് യാത്ര തിരിച്ച് ഇന്ന് രാവിലെ 9 മണിക്ക് എറണാകുളത്തെത്തിയ ബെംഗളൂരു – തിരുവനന്തപുരം പ്രത്യേക തീവണ്ടിയിലെ യാത്രക്കാരിൽ 19 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

267 യാത്രക്കാരാണ് എറണാകുളത്ത് ഇറങ്ങിയത്.

ഇതിൽ 137 പേർ പുരുഷൻമാരും 130 പേർ സ്ത്രീകളുമാണ്.

യാത്രക്കാരിൽ 19 പേരെ വിവിധ ആശുപത്രികളിൽ ചികിത്സക്കായി അയച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ് – 6
മുവ്വാറ്റുപുഴ ജനറൽ ആശുപത്രി – 6
കോട്ടയം മെഡിക്കൽ കോളേജ് – 2
ആലപ്പുഴ മെഡിക്കൽ കോളേജ് – 3
തൊടുപുഴ ജനറൽ ആശുപത്രി – 2

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

യാത്രക്കാരിൽ 248 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ – 64
എറണാകുളം- 165
ഇടുക്കി – 22
കണ്ണൂർ – 1
കോട്ടയം – 5
തൃശ്ശൂർ – 2
മറ്റ് സംസ്ഥാനങ്ങൾ – 8

  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു

എറണാകുളം ജില്ലയിൽ നിന്നുള്ള 165 പേരിൽ 90 പേർ പുരുഷൻമാരും 75 പേർ സ്ത്രീകളുമാണ്. ഇതിൽ 153 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസ് ബൈക്കിനുള്ളിൽ 'അതിഥി'; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി
[masterslider id="10"]

Related posts

Click Here to Follow Us