നഗരത്തിലെ എലൈറ്റ് ക്ലാസുകാർ വെക്കേഷൻ ആഘോഷിക്കാൻ നാട്ടിലെത്തി,സ്വന്തം വാഹനമില്ലാത്തവർ വെബ് സൈറ്റുകളിൽ റെജിസ്റ്റർ ചെയ്തും ഹെൽപ്പ് ലൈൻ നമ്പരുകളിൽ വിളിച്ചും പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളി നീക്കുന്നു;ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി നഗരത്തിലെത്തി പെട്ടുപോയവരുടെ ദുരിതത്തിൻ്റെ നാൾ വഴികൾ….

കൊവിഡ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച തിന് ശേഷം ഞങ്ങള്‍ക്ക് ലഭിച്ച ഒരു ഫോണ്‍ വിളിയുടെ ചുരുക്കം ഇതാണ്

“മരുമകനും മകളും തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ ഒരു ദിവസത്തേക്ക് നഗരത്തില്‍ വന്നതാണ്‌ ,ചെറിയ സംസാരങ്ങള്‍ ഉണ്ടായി പുറത്തിറങ്ങി ,താമസിക്കാന്‍ സ്ഥലമില്ല,മരുമകന്‍ വീട്ടിലേക്ക് കയറ്റില്ല നാട്ടില്‍ പോകാനും കഴിയില്ല”

മറ്റൊരു വാട്സ് ആപ് സന്ദേശം ഇങ്ങനെ:

“നാട്ടില്‍ ലഭ്യമല്ലാത്ത ഒരു സാധനം വാങ്ങാന്‍ ഇവിടെ എത്തിയതാണ് അടുത്ത ദിവസം തിരിച്ചു പോകേണ്ടതാണ് ,നാട്ടില്‍ ഭാര്യയും 3 കുട്ടികളും ഉണ്ട് ,എന്നാല്‍ ഒരു മാസത്തില്‍ അധികമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്,ഹോട്ടെല്‍ ബില്‍ കൊടുത്ത് മുടിഞ്ഞു,നാട്ടില്‍ 3 കുട്ടികളെ നോക്കാന്‍ കഴിയാതെ ഭാര്യയും”

മറ്റൊന്ന്

“ചെറിയ ആവശ്യത്തിന് 3 ദിവസത്തേക്ക് വന്നതാണ്‌,തിരിച്ചു പോകാന്‍ കഴിഞ്ഞില്ല ,ഇപ്പോള്‍ സുഹൃത്തിന്റെ ഒരു ചെറിയ ഓഫീസില്‍ ആണ് കുടുംബത്തോടൊപ്പം താമസം”

ചിലത് താഴെ..

“നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു യുവതി എന്നും വാട്സ് ആപ്പിൽ സന്ദേശമയക്കും നാട്ടിലെത്താൻ ബസോ ട്രൈനോ കിട്ടുമോ എന്നാണ് ചോദ്യം”

“വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൽ പോകാൻ കഴിയാത്ത ഒരു കോളേജിലെ വിദ്യാർത്ഥികളുടെ പ്രതിനിധി ദിവസവും വൈകുന്നേരം വിളിക്കും വിഷയം ഇതുതന്നെ “

കുറഞ്ഞ സ്ഥലത്ത് എഴുതി തീര്‍ക്കാവുന്ന ചില കേസുകള്‍ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്‌ ,ഇങ്ങനെ നിരവധി….. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ ആണ് ഈ നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കുടുങ്ങി കിടക്കുന്നത്. ഇത്തരം നിരവധി ഫോൺ കോളുകളാണ് നഗരത്തിലെ നിരവധി സംഘടനകളുടെ ഹെൽപ്പ് ഡെസ്ക്കുകളിൽ ലഭിക്കുന്നത്.

ഇനി മറ്റൊരു ഭാഗം നോക്കാം ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഒരാൾ, “ഇനി ജൂണിലെ ഓഫീസില്‍ പോകേണ്ടത് ഉള്ളൂ ,കുട്ടികള്‍ക്കും അവധി ഉണ്ട് പാസിന് ശ്രമിച്ചു ,സ്വന്തമായി വണ്ടി ഉണ്ട് നാട്ടില്‍ പോയി”ഇങ്ങനെ ഉള്ളവരും ഈ നഗരത്തില്‍ ഉണ്ട്…

ഇതില്‍ ആദ്യം പറഞ്ഞവര്‍,നാട്ടില്‍ പോകണം എന്ന് തുടര്‍ച്ചയായി ആവശ്യപ്പെടുന്നത് അവരുടെ നിസ്സഹായാവസ്ഥ കൊണ്ടാണ് കാരണം ഒന്നോ രണ്ടോ ദിവസത്തെ ആവശ്യത്തിന് വന്നിട്ട് ഇവിടെ പെട്ടു പോയവര്‍ ആണ്,അവരെ മടക്കി കൊണ്ടുപോകേണ്ടത് ആരുടെ കടമ ആണ് ?

ഈ നഗരത്തിൽ വലിയ ജോലിക്കാർ മാത്രമല്ല ഉള്ളത് ബേക്കറി തൊഴിലാളികളായ,ചെറുകിട വിൽപ്പനക്കാരായ,നഴ്സിംഗ്-പാരാ മെഡിക്കൽ വിദ്യാർത്ഥികളായ നിരവധി മലയാളികൾ ഇവിടെ ഉണ്ട്.

തീര്‍ന്നില്ല കേരളത്തില്‍ നിന്ന് മാത്രമല്ല,ഈ ബെംഗളൂരുവിൽ നിന്നും അടക്കം നിരവധി സ്പെഷ്യല്‍ ശ്രമിക് തീവണ്ടികള്‍ ആണ് യാത്ര നടത്തിയത്,എന്തുകൊണ്ടായിരിക്കും മലയാളികള്‍ക്ക് മാത്രം അങ്ങനെ ഒരു ആനുകൂല്യം ലഭിക്കാതിരുന്നത് ?

സ്വന്തം കെ.എസ്.ആര്‍.ടി.സി.യില്‍ വന്നു തങ്ങളെ കേരള സര്‍ക്കാര്‍ കൊണ്ട് പോകും എന്ന് സ്വപ്നം കണ്ടവര്‍ക്ക് ഇത് ഇന്നും സ്വപ്നമായി തുടരുന്നത് എന്തുകൊണ്ട് ?

സ്വന്തമായി വാഹനമുള്ള എലൈറ്റ് ഗ്രൂപ്പിന് ആയിരുന്നോ നാട്ടിലേക്കു എത്താൻ ആദ്യം അനുമതി നൽകേണ്ടി ഇരുന്നത് അതോ തീവണ്ടിയിലും ബസുകളിലും വന്നു ഇവിടെ കുടുങ്ങി പോയവർക്കോ ?

ഇവിടെ കുടുങ്ങിപ്പോയവരുടെ ദുരിതത്തിന്റെ നാള്‍ വഴികള്‍ :

മാര്‍ച്ച്‌ 22 ന് പ്രധാനമന്ത്രി ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നു.

ഏപ്രില്‍ 29 ന് വൈകുന്നേരം ഏഴുമണിക്ക് നോര്‍ക്ക അന്യസംസ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുന്നു. പ്രതീക്ഷയോടെ മലയാളികൾ റജിസ്റ്റർ ചെയ്യുന്നു.

http://h4k.d79.myftpupload.com/archives/47809

24 മണിക്കൂറില്‍ ബെംഗളൂരു മലയാളികളുടെ രജിസ്ട്രേഷന്‍ 40000 കടക്കുന്നു.

30 ന് ഓരോ സംസ്ഥാനത്തിന്റെയും യാത്രകള്‍ ക്രമീകരിക്കാനുള്ള നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു കൊണ്ടുള്ള കര്‍ണാടകയുടെ ഉത്തരവ് പുറത്ത്.

അതിൽ കേരളത്തിന് വേണ്ടി ഒരു ഐ എ എസ് ഓഫീസറുടേയും ഐ.പി.എസ് ഓഫീസറുടേയും വിവരങ്ങൾ ഉണ്ട്. ഇവരെ കേരളം ബന്ധപ്പെട്ടില്ലേ? അതോ ഇവർ കേരളത്തെ ബന്ധപ്പെടേണ്ടിയിരുന്നോ?

http://h4k.d79.myftpupload.com/archives/47874

മെയ്‌ 1 ന് വൈകുന്നേരം കര്‍ണാടക സേവ സിന്ധുവില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നു.

http://h4k.d79.myftpupload.com/archives/47933

മേയ് 3 ന് “ജാഗ്രത”യില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നു.

http://h4k.d79.myftpupload.com/archives/47977

കുറച്ചു ദിവസത്തിന് ശേഷം നോര്‍ക്ക രജിസ്ട്രേഷന്‍ ആവശ്യമില്ല എന്ന് പറയുന്നു,അപ്പോള്‍ എന്തിനായിരുന്നു ഇവര്‍ രജിസ്ട്രേഷന്‍ ആരംഭിച്ചത് ഈ രേഖകള്‍ ഉപയോഗിച്ച് കൊണ്ട് ഇവിടെ കുടുങ്ങി കിടന്നിരുന്നവരെ (ജോലി ചെയ്യുന്നവരെ അല്ല) നാട്ടില്‍ കൊണ്ട് പോകാന്‍ ശ്രമികാത്തത് എന്ത്?

http://h4k.d79.myftpupload.com/archives/48116

കര്‍ണാടകയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് ശ്രമിക് തീവണ്ടികള്‍ ഓടിക്കുന്നു, കര്‍ണാടക മുഖ്യമന്ത്രി ഇടപെട്ടു നിര്‍ത്തുന്നു,വീണ്ടും തൊഴിലാളികള്‍ ആവശ്യപ്പെട്ടത് പ്രകാരം പുന:രാരംഭിക്കുന്നു.

http://h4k.d79.myftpupload.com/archives/48110

പാസ്‌ ലഭിച്ച സ്വന്തം വാഹനമുള്ളവരും ടാക്സിക്ക് തുക നല്‍കാന്‍ കഴിയുന്നവരുമായ  നല്ലൊരു വിഭാഗം മലയാളികള്‍ നാട്ടിലേക്കു പോകുന്നു,കുടുങ്ങിക്കിടക്കുന്നവര്‍ ഹെല്പ് ലൈന്‍ നമ്പരുകളില്‍ വിളിച്ചു കൊണ്ടിരിക്കുന്നു.

ഇവിടെ നോര്‍ക്കയ്ക്കു ഓഫീസ് ഉണ്ടായിട്ടും പൊതു ഗതാഗത സംവിധാനം വഴി പാവപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല ?

ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ഞങ്ങള്‍ ആദ്യവാരത്തില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഏതാനും ദിവസത്തിന് ശേഷം മുഖ്യധാര മാധ്യമങ്ങള്‍ ഈ വിഷയം വാര്‍ത്ത ആക്കുന്നു.

http://h4k.d79.myftpupload.com/archives/48094

http://h4k.d79.myftpupload.com/archives/48179

ലോക്ക് ഡൌണ്‍ തുടങ്ങിയ കാലയളവ്‌ മുതല്‍ ഇതുവരെ നിരവധി ഫോണ്‍ വിളികളും വാട്സ് ആപ് സന്ദേശങ്ങളുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത് ,കഴിയുന്ന അത്രയും മറുപടി നല്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്… എങ്ങിനെ നാട്ടിലെത്താം എന്നത് സംബന്ധിച്ച സംശയങ്ങൾ ആണ് അവസാനം ലഭിച്ചു കൊണ്ടിരിക്കുന്നത്……

അതെ സമയം നഗരത്തിലെ നിരവധി മലയാളി സംഘടനകള്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിച്ച് കൊണ്ട് സ്തുത്യർഹമായ സേവനമാണ് നൽകിയത് അവർ പലരും നാട്ടിലേക്ക് വാഹന സൌകര്യം ഏര്‍പ്പെടുതുന്നതായി വാര്‍ത്തകള്‍ ഞങ്ങളെ അറിയിച്ചു,അതു ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത് അങ്ങനെയെങ്കിലും ഇവിടെ കുടുങ്ങി ക്കിടക്കുന്നവര്‍ക്ക് ഒരു ഉപകാരമാവട്ടെ എന്ന് കരുതിയായിരുന്നു.

പലർക്കും അത് ഉപകാരമായി എന്നറിഞ്ഞതിൽ സന്തോഷം.

http://h4k.d79.myftpupload.com/archives/48106

കുറെ സംഘടനകള്‍ സഹായിച്ചു കുറെ പേര്‍ നാട്ടില്‍ എത്തി,ഞങ്ങള്‍ പ്രസിദ്ധീകരിച്ച ചില വാർത്തകളിലെ വളരെ ചുരുക്കം സംഘടനകളുടെ  നമ്പരുകളിലും ഫോണ്‍ എടുക്കിന്നില്ല എന്ന പരാതിയും ലഭിച്ചു.

രാവിലെ വാര്‍ത്ത‍ കൊടുക്കാന്‍ പറഞ്ഞു ഹെല്പ് ഡെസ്കില്‍ നൂറു കണക്കിന് വിളികള്‍ വന്നപ്പോള്‍ വാര്‍ത്ത‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ച കൂട്ടായ്മകളും ഉണ്ട്…

ഇവിടെ കുടുങ്ങിക്കിടക്കുന്ന ഒരു മലയാളിക്കും കേരളത്തിന്റെ പേര് മോശമാക്കണം എന്നില്ല, എങ്ങിനെയെങ്കിലും തിരിച്ചെത്തിയാൽ മതി എന്നത് മാത്രമാണ് ആവശ്യം, എന്നാൽ അവരുടെ പലരുടേയും കയ്യിൽ സ്വന്തം വണ്ടിയില്ല ടാക്സി വിളിക്കാനുള്ള പണമില്ല …..

അവരുടെ ആവശ്യങ്ങൾ ന്യായമല്ലേ ?

സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഇടപെട്ട് ഇവിടെ കുടുങ്ങിക്കിടക്കുന്ന ആളുകളെ നാട്ടിലെത്തിക്കാന്‍ ഉടന്‍ തന്നെ ഒരു ശ്രമം ഉണ്ടാകും എന്ന പ്രതീക്ഷയോടെ….

എന്നും ബെംഗളൂരു മലയാളികൾക്കൊപ്പം..

ടീം ബെംഗളൂരുവാര്‍ത്ത‍…

http://h4k.d79.myftpupload.com/archives/46905

http://h4k.d79.myftpupload.com/archives/47866

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us