പുതിയ വൈദ്യുതി ബില്ല് കണ്ട് “ഷോക്കടിച്ച്”നഗരവാസികൾ.

ബെംഗളൂരു: മെയ് മാസത്തിലെ അമിത വൈദ്യുതി ബില്ലിൽ”ഷോക്ക് അടിച്ച് ” ബെംഗളുരു നിവാസികൾ .

സാധാരണയിൽ കൂടുതലാണ് ഈ മാസത്തിലെ ബിൽ എന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി  ആയി നിരവധി ബെസ്‌കോം ഉപഭോക്താക്കളാണ് പരാതിയുമായി വന്നിരിക്കുന്നത്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മീറ്റർ റീഡിങ് നീട്ടി വെച്ചതിനാൽ ഏപ്രിൽ മാസത്തേക്കുള്ള ഗാർഹിക മേഖലയിലെ വൈദുതി ബിൽ മൂന്ന് മാസത്തെ ബില്ലിന്റെ ശരാശരി എടുത്ത് കണക്കാക്കാൻ ആണ് ബെസ്‌കോം തീരുമാനിച്ചിരുന്നത് .

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

വൈദ്യുതി ഉപകരണങ്ങളുടെ ഉയർന്ന ഉപയോഗം ആണ് ബില്ലിലെ വർദ്ധനവിന് കാരണം എന്ന് ബെസ്‌കോം അവകാശപ്പെടുന്നു .

മെയ് മാസം മുതൽ ബെസ്‌കോം പരിധിയിൽ മീറ്റർ റീഡിങ് പുനഃസ്ഥാപിച്ചിട്ടുണ്ട്.

മൊത്തം ഉപയോഗിച്ച യൂണിറ്റ് രണ്ടായി വിഭജിച്ചിരിക്കയാണ് .

അകെ 100 യൂണിറ്റ് ഉപയോഗിച്ചതിൽ 50 യൂണിറ്റ് മാർച്ചിലും 50 യൂണിറ്റ് ഏപ്രിലിലും ആയി വിഭജിച്ചിരിക്കുകയാണെന്നും ബെസ്‌കോം മാനേജിങ് ഡയറക്ടർ എം ബി രാജേഷ് ഗൗഡ അറിയിച്ചു ഏപ്രിൽ മാസത്തിൽ അടച്ച മൂന്ന് മാസത്തെ ശരാശരി ബിൽ ചാർജ് ഈ മാസത്തെ ബില്ലിൽ നിന്നും കുറച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts