കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണാടകയുടെ വാഹന പാസ് നിർബന്ധമല്ല!കൂടുതൽ വിവരങ്ങൾ..

ബെംഗളൂരു : കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണാടകയുടെ പാസ് നിർബന്ധമല്ല.

നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ ആദ്യം നോർക്ക വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്യുകയും പിന്നീട് ഈ നമ്പർ ഉപയോഗിച്ച് ജാഗ്രത വെബ്സൈറ്റിൽ നിന്ന് വാഹന പാസ് ഡൗൺലോഡ് ചെയ്ത് എടുക്കുകയുമാണ് വേണ്ടത്, പിന്നീട് കർണാടകയുടെ സേവ സിന്ധു വെബ് സൈറ്റിൽ നിന്ന് കർണാടകയിലൂടെ അതിർത്തിയിൽ എത്താനുള്ള പാസും കൈവശപ്പെടുത്തണം എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നടപടിക്രമങ്ങൾ.

എന്നാൽ ഇനി മുതൽ കർണാടക സർക്കാറിൻ്റെ പാസ് എടുക്കേണ്ട ആവശ്യമില്ല, കേരളത്തിൻ്റെ പാസ് ലഭ്യമായിക്കഴിഞ്ഞാൽ നേരിട്ട് യാത്ര തുടങ്ങാം.

  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

ഇന്ന് വൈകുന്നേരം കർണാടക സർക്കാറിലെ വിവിധ വകുപ്പ് മേലധികാരികൾ ചേർന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായതാണ് ഇത്, ഔദ്യോഗിക പ്രഖ്യാപനം വൈകിയേക്കും.

കർണാടക ഡി.ജി.പി മറ്റ് എസ് പിമാർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു.

ഇന്ന് വൈകുന്നേരം മലയാളികളായ 15 പേർ അടങ്ങിയ സംഘം കർണാടകയിലെ ചെക്ക് പോസ്റ്റിൽ കുടുങ്ങിയതിനെ തുടർന്ന് കർണാടകയിലെ വിവിധ മലയാളി സംഘടനകളുടെ കൂട്ടായ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ കോവിഡ് ഹെൽപ്പ് ഡെസ്ക്കിൻ്റെ ഇടപെടലിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമുണ്ടായത്.

സ്വന്തമായി വാഹനമില്ലാത്ത നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇവിടെ കുടുങ്ങിക്കിടക്കുന്ന ആളുകളെ വിവിധ മലയാളി സംഘടനകളുടെ സഹായത്തോടെ പ്രത്യേക വാഹനമുപയോഗിച്ച് അതിർത്തി വരെ എത്തിക്കാനുള്ള ശ്രമവും മലയാളം മിഷൻ ഹെൽപ്പ് ഡെസ്ക്ക് നടത്തുന്നുണ്ട്.

  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം

ഇന്നു രാവിലെ നിരവധി ബെംഗളൂരു മലയാളികൾ കേരളത്തിൻ്റെ മാത്രം പാസ് ഉപയോഗിച്ച് കർണാടക-തമിഴ്നാട്-വാളയാർ അതിർത്തി വഴി കേരളത്തിൽ പ്രവേശിച്ചിട്ടുണ്ട് എന്നതാണ് സ്ഥിരീകരിച്ച വാർത്തകൾ.

മലയാളം മിഷൻ ഹെൽപ്പ് ഡെസ്ക്ക് നമ്പർ : 8884840022,9535201630

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽച്ചൂടിനിടെ കർണാടകയിൽ ആശ്വാസ മഴ; പലയിടത്തും ആലിപ്പഴ വർഷവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us