അന്യസംസ്ഥാന തൊഴിലാളികളുമായി 2 ശ്രമിക് ട്രെയിനുകൾ യാത്ര തിരിച്ചു.

ബെംഗളുരു : ലോക്സഡൗണിൽ കുടുങ്ങിയ അന്യ്യസംസ്ഥാനത്തൊഴിലാളികളുമായി 2 ശ്രമിക് ട്രയിനുകൾ കർണാടകയിൽ നിന്ന് പുറപ്പെട്ടു.

ഒഡീഷയിലെ ഭുവനേശ്വറിലേക്കും ബിഹാറിലെ ധാനാപ്പൂരിലേക്കുമായുള്ള നോൺ സ്റ്റോപ്പ് ട്രെയിനുകളിലായി 2390
പേരാണ് സ്വന്തം നാട്ടിലേക്ക് ഇന്നലെ യാത്ര തുടങ്ങിയത്.

യശ്വന്തപുരക്ക് സമീപത്തെ ചിക്കബാനവാര സ്റ്റേഷനിൽ നിന്നാണ് ഭുവനേശ്വറിലേക്കുള്ള ട്രെയിൻ ഇന്നലെ രാവിലെ9.20ന് പുറപ്പെട്ടത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

കോവിഡ് പരിശോധന പൂർത്തിയാക്കിയ 1180 പേരാണ് ഈ ട്രെയിനിലുള്ളത്.

കോലാർ ജില്ലയിലെ മാലൂർ സ്റ്റേഷനിൽ
നിന്ന് ഉച്ചകഴിഞ്ഞ് 2.35ന് പുറപ്പെട്ട ധാനാപ്പൂർ ട്രെയിനിൽ 1200 പേരും കയറി.

ബിഎംടിസി ബസുകളിലാണ് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്, മാലൂരിൽ അസിം പ്രംജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ഭക്ഷണവും ശുദ്ധജലവും വിതരണം ചെയ്തു.

റെയിൽവേ സുരക്ഷ സേന (ആർപിഎഫ്) സംഘവും ട്രെയിനിൽ ഇവരെ അനുഗമിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts