ബെംഗളൂരു : കോവിഡ് 19 എന്ന പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ കഴിഞ്ഞ മൂന്നു ആഴ്ച ആയി നാമെല്ലാവരും ലോക്ക് ഡൌൺ എന്ന മാർഗത്തിലൂടെ കടന്നു പോവുക ആയിരുന്നു.
ഇനിയും എത്ര നാൾ ഇങ്ങനെ തുടരേണ്ടി വരും എന്നു നമ്മൾക്ക് ആർക്കും അറിയില്ല.
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ലോകത്ത് ഒരു ലക്ഷത്തിൽ പരം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, 17.5ലക്ഷം ആളുകളെ രോഗം ബാധിച്ചു, കോടിക്കണക്കിനു ആളുകളുടെ തൊഴിൽ ഉപജീവന മാർഗം നിലച്ചു, വലിയ അനശ്ചിതാവസ്ഥയിലൂടെ മനുഷ്യ രാശി കടന്നു പോവുകയാണ്.
അസുഖം ബാധിക്കാതെആരോഗ്യത്തോടെ നാം ഉണ്ടെങ്കിൽ അതു വലിയ ദൈവാനുഗ്രഹം ആണ്.
ഭക്ഷണം കൂടെ കിട്ടാൻ ഉണ്ടെങ്കിലോ മറ്റൊരു ഭാഗ്യം അതുകൂടാതെ തല ചായ്ക്കാൻ ഒരു ഇടം ഉണ്ടെങ്കിൽ അതു ലോട്ടറി അടിച്ചതാണെന്നോ ആർഭാടം ആണെന്നോ കരുതേണ്ട കാലഘട്ടം ആണിത്.
ഇന്ന് ലോകത്തു ഭക്ഷണം കിട്ടാതെ പട്ടിണിയും അതുമൂലം ഉള്ള അസുഖങ്ങളും ബാധിച്ചു ഓരോ വർഷവും മരിക്കുന്നതു 9 മില്യൺ ആളുകൾ ആണ്.
ഇവിടെയാണ് കേരള സമാജം ബാംഗ്ലൂരിന്റെ സീറോ ഫുഡ് വേസ്റ്റ് കാമ്പെയ്ൻ ന്റെ പ്രസക്തി.
ഓരോ വ്യക്തികളും ഓരോ കുടുംബങ്ങളും സമൂഹവും ഓരോ ദിവസവും ഓരോ ആഘോഷത്തിനും മറ്റും പാഴാക്കി കളയുന്ന ഭക്ഷണം കൊണ്ട് എത്രയോ ജീവനുകൾ നിലനിർത്താൻ സാധിക്കും.
ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ നിങ്ങളുടെ ദാഹം തീരുമെങ്കിൽ രണ്ടു ഗ്ലാസ് വെള്ളം എടുത്തു അതിൽ മുക്കാൽ ഗ്ലാസ് വെള്ളം കളയാതിരിക്കുക.
ആവിശ്യത്തിന് മാത്രം ഭക്ഷണം എടുത്തു കഴിക്കുക. ആവിശ്യത്തിൽ കൂടുതൽ പാത്രത്തിൽ എടുത്തു അവസാനം മുഴുവൻ കഴിക്കാൻ പറ്റാതെ കുറെ കളയേണ്ട അവസ്ഥ ഒഴിവാക്കുക.
എത്രമാത്രം ഭക്ഷണം കഴിച്ചാൽ എനിക്ക് തൃപ്തി വരും എന്ന് ആലോചിച്ചു ആവിശ്യത്തിന് കഴിക്കുക.
അങ്ങനെ മിച്ചം പിടിക്കുന്നതു കൊണ്ട് മാനവ രാശിയെ സഹായിക്കുക.
അതാണ് ഞങ്ങളുടെ സീറോ വേസ്റ്റ് കാമ്പെയ്നിന്റെ ലക്ഷ്യം. എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടെങ്കിൽ സമൂഹത്തിൽ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കുവാൻ നമുക്ക് സാധിക്കും. നമ്മുക്ക് ഒറ്റകെട്ടായി അതിജീവിക്കാം.
സാധിക്കുന്ന എല്ലാ ആവിശ്യങ്ങൾക്കും കേരള സമാജം കൂടെ ഉണ്ടാകും വിശദ വിവരങ്ങൾക്ക് വിളിക്കുക 9019112467
97395 87366,90356 49111.