കോളേജുകള്‍ക്കും മാളുകള്‍ക്കും തീയേറ്ററുകള്‍ക്കും മറ്റും ഉള്ള നിയന്ത്രണം ഈ മാസം 31 വരെ തുടരും.

ബെംഗളൂരു : ഈ മാസം 14 മുതല്‍ തുടര്‍ന്ന് പോരുന്ന നിയന്ത്രണങ്ങള്‍ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി യെദിയൂരപ്പ നിയമസഭയില്‍ അറിയിച്ചു.

കോളേജുകള്‍ക്കും മാളുകള്‍ക്കും തീയേറ്ററുകള്‍ക്കും നൈറ്റ്‌ ക്ലബ്ബുകളും പബ്ബുകളും തുറക്കില്ല.

200 കോടി രൂപ കൊറോണ വൈറസ് മൂലമുള്ള ആവശ്യങ്ങള്‍ക്കായി മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

മാത്രമല്ല ആരോഗ്യമന്ത്രി ബി ശ്രീരാമുലു ,മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ:കെ.സുധാകര്‍,അഭ്യന്തര മന്ത്രി, ബസവരാജ് ബൊമ്മെ,ചീഫ് സെക്രട്ടറി വിജയ ഭാസ്കര്‍  തുടങ്ങിയവരേ ഉള്‍പ്പെടുത്തി ഒരു കോവിഡ്-19 ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി ഒരു ടാസ്ക് ഫോഴ്സും രൂപീകരിച്ചു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

150 ആളില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന കല്യാണ ചടങ്ങുകളോ മറ്റുള്ള പരിപാടികളോ നടത്താന്‍ പാടുള്ളതല്ല,ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും പ്രവര്‍ത്തിക്കരുത്‌ എന്ന് നിര്‍ദേശം ഉണ്ട്.

ഐ ടി ,ബി ടി ജോലിക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു.

ഹോട്ടെലുകളും രേസ്ടോരന്റ് കളും എയര്‍ കണ്ടിഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളതല്ല ,ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇരിക്കാനുള്ള ദൂരം കൂട്ടി കസേരകള്‍ സ്ഥാപിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts