കൊറോണ ഭീതിയിലും സഹായ-സേവന പ്രവർത്തനങ്ങളുമായി കെ.എം.സി.സി;കലബുറഗിയിൽ നിന്നും മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

ബെംഗളൂരു : ഇന്ത്യയിലെ ആദ്യ കോവിഡ് മരണം ഇന്നലെയാണ് കലബുറഗിയിൽ റിപ്പോർട്ട് ചെയ്തത്.

കലബുറഗി യുണിവേഴ്സിറ്റിയിലെ 300 ഓളം വിദ്യാർത്ഥികളെയും, മറ്റുള്ളവരെയും ഇന്ന് രാത്രി കലബുറഗിയിൽ നിന്നും പുറപ്പെട്ട് നാളെ 14/03/2020 ശനിയാഴ്ച കാലത്ത് കർണ്ണാടക KSRTC ബസ്സിൽ ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ എത്തിക്കുകയും ശേഷം കേരളത്തിലെ ഏത് ഭാഗത്ത് പോവേണ്ടവരായാലും അതാത് സ്ഥലങ്ങളിൽ എത്തിക്കാൻ 6 ഓളം കേരള SRTC ഒരുക്കി നിർത്തുകയും ചെയ്തിരിക്കുന്നു..

ഇവർക്ക് ബെംഗളൂരുവിൽ വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്യാൻ AIKMCC പ്രവർത്തകരെ സജ്ജമാക്കി നിർത്തിയിട്ടുണ്ടു്.

സാറ്റലൈറ്റ് ബസ്സ് സ്റ്റേഷൻ കേന്ദ്രികരിച്ച് AIKMCC പ്രത്യേകം ഹെൽപ്പ് ഡസ്കും ആരംഭിച്ചിട്ടുണ്ട്.

ആർക്ക് എന്ത് സഹായം വേണമെങ്കിലും, യാത്രക്ക് വേണ്ടുന്ന സൗകര്യം ഒരുക്കുന്നതിന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരുമായി ബന്ധപ്പെടാവുന്നതാണ്

Help desk
K.P.ഷംസുദ്ദീൻ
9036162645
9447262952

M.K .NOUSHAD
Gen.secratry
AIKMCC.Bengaluru

News Courtesy : KMCC Bengaluru

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us