ബെംഗളൂരു : കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ 630 കിടക്കകളുള്ള പ്രത്യേക നിരീക്ഷണ വാർഡുകൾ സജ്ജമാക്കി കർണാടകയിലെ സർക്കാർ ആശുപത്രികൾ.
സ്വകാര്യ ആശുപത്രികളിൽ 1689 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട് ബെംഗളൂരു നഗരത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും മറ്റും സ്വകാര്യ ആശുപത്രികളിലുമാണ് പ്രത്യേക വാർഡ് ഒരുക്കിയിരിക്കുന്നത്.
വൈറസ് പരിശോധനയ്ക്കായി 2 ലാബുകളും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്.
ബാംഗളൂരിലെ സോഫ്റ്റ് വെയർ എൻജിനീയർക്ക് തെലുങ്കാനയിൽ രോഗബാധ സ്ഥിരീകരിച്ചതോടെ വലിയ ജാഗ്രതയിലാണ് നഗരം.
ആരോഗ്യമന്ത്രി വി ശ്രീരാമലു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെസുധാകർ എന്നിവർ ചേർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.
ഭയപ്പെടേണ്ടതില്ല സർക്കാർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന്യോഗത്തിനുശേഷം മന്ത്രിമാർ അറിയിച്ചു.
ടെക്കി താമസിച്ചിരുന്ന സർജാപുര റോഡ് കൈക്കൊണ്ടറ ഹള്ളി അപ്പാർട്ട്മെൻറിൽ 92 ഫ്ലാറ്റുകൾ ആണ് ഉള്ളത് അവിടെവിടെ താമസിക്കുന്നവരെല്ലാം നിരീക്ഷണത്തിലാണ്.
അവിടെ രോഗാണു സാന്നിദ്ധ്യം ഉണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി.
ഒപ്പം ജോലി ചെയ്തിരുന്നവരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതായി മന്ത്രി സുധാകരൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.