ബെംഗളൂരു: ഇ-വാഹനങ്ങളുടെ ബാറ്ററികൾ കുറഞ്ഞ വിലയ്ക്ക് തദ്ദേശീയമായി നിർമിക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രിക് വെഹിക്കിൾ ക്ലസ്റ്റർ രൂപീകരിക്കാൻ കർണാടക സർക്കാർ.
വാഹനവിലയുടെ 30% ബാറ്ററിയുടേതാണ്. ഇതിന്റെ ചെലവു കുറയ്ക്കാനായാൽ ഇ-വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാകുമെന്നും ഇലക്ട്രിക്വെഹിക്കിൾ ക്ലസ്റ്ററിന് പ്രത്യേക
ഫണ്ട് നീക്കിവയ്ക്കുമെന്നും വ്യവസായ മന്ത്രി ജഗദീഷ് ഷട്ടർ പറഞ്ഞു.
ഒട്ടേറെ സ്വകാര്യ കമ്പനികൾ ക്ലസ്റ്ററിൽ നിക്ഷേപിക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നു
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഗൗരവ് ഗുപ്ത അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ ഫെയിം
ഇന്ത്യ-2 പദ്ധതി പ്രകാരം കർണാടകയ്ക്ക് ലഭിക്കുന്ന 400 ഇ-ബസുകളിൽ 300 എണ്ണം ബിഎംടിസി വാടകയ്ക്കെടുക്കും.
ബിഎംടിസിക്കായി വാങ്ങാൻ ഉദ്ദേശിക്കുന്ന 6000 ബസുകളിൽ പകുതി ഇലക്ട്രിക് ബസുകളായിരിക്കുമെന്നു മന്ത്രി ഷട്ടർപറഞ്ഞു.
ബെംഗളുരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം 12 ഇടങ്ങളിലായാണ്”ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ ഒരുക്കുന്നത്.
ഇവയുടെ ലഭ്യത പരിശോധിച്ച് നേരത്തെ ബുക്ക് ചെയ്യാൻ ആപ് വഴി സൗകര്യം ഒരുക്കും .
ഇതിനു പുറമേ 80 ഇടങ്ങളിലായി 100 ചാർജിങ് പോയിന്റുകൾ സജ്ജമാക്കും. .
എല്ലാ വൻകിട അപാർട്മെന്റുകളിലും ഷോപ്പിങ് മാളുകളിലും പാർക്കിങ് ഏരിയകളിൽ ഇ-വാഹന ചാർജിങ് സൗകര്യ മൊരുക്കുന്നത് നിർബന്ധമാക്കി കർണാടക വൈദ്യുതി നിയന്ത്രണ കമ്മിഷൻ (കെഇആർസി) ഉടൻ ഉത്തരവു പുറത്തിറക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.