ബെംഗളൂരു : കാശുണ്ടാക്കാൻ മാത്രമല്ല അത് നഷ്ടപ്പെടാതെ ചെലവഴിക്കാനും യോഗം വേണം, ഇന്നത്തെ കാലത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ വഴി പണം നേടാൻ നിരവധി ആളുകൾ ചൂണ്ടയുമായി വരി നിൽക്കുമ്പോൾ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും അറിഞ്ഞില്ലെങ്കിൽ നമ്മൾ ബുദ്ധിമുട്ടി ഉണ്ടാക്കിയ കാശു കൊണ്ട് മറ്റൊരു വൻ ഭക്ഷണം കഴിക്കുന്നത് കാണേണ്ടി വരും.
കർണാടക സംസ്ഥാനത്ത് ഇതുവരെ കേട്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിൽ 60 കാരിക്ക് നഷ്ടമായത് 1.67 കോടി രൂപ .
അതും നമുക്ക് പലർക്കും സാധാരണ ലഭിക്കാറുള്ള ” കോടികളുടെ”ഓൺലൈൻ ലോട്ടറി വഴി.
പത്ത് ലക്ഷം പൗണ്ട് (ഏകദേശം 9.3 കോടി) രൂപ ലോട്ടറി അടിച്ചിട്ടുണ്ട് എന്ന സന്ദേശത്തിൽ നിന്നാണ് തുടക്കം.
ഡിസംബർ 21 ന് ആണ് അംബുജാക്ഷി എന്ന സ്ത്രീക്ക് ഒരു വലിയ ഇലക്ട്രോണിക് നിർമാണ കമ്പനിയുടെ പേരിൽ ഫോൺ വരുന്നത്, ബ്രൗൺ എന്ന് പരിചയപ്പെടുത്തിയ അയാൾ വിദേശിയാണെങ്കിലും ഡൽഹിയിൽ ആണത്രേ താമസം.
ഇത്രയും വലിയ ലോട്ടറി അടിച്ച “സന്തോഷ” വാർത്ത അറിയിക്കുകയും, തുക ലഭിക്കണമെങ്കിൽ നോട്ടറിയും മറ്റ് നിയമ ആവശ്വങ്ങൾക്കുമായി 79990 രൂപ തങ്ങൾ പറഞ്ഞ അക്കൗണ്ടിൽ ഇടാൻ ആവശ്യപ്പെട്ടു.
പിന്നീട് ബ്രൗണിന്റെ പേര് പറഞ്ഞ് മറ്റ് പലരും ഫോൺ വിളിക്കുകയും 16742400 രൂപ ഇതുവരെ സമ്മാനത്തിനായി നൽകിക്കഴിഞ്ഞു.
വൈകിയെങ്കിലും കാര്യം മനസ്സിലാക്കി നഗരത്തിലെ സൈബർ ക്രൈം ഡിവിഷനെ സമീപിക്കുകയായിരുന്നു.
കർണാടകയിൽ ഇതിന് മുൻപ് ഉണ്ടായ ഏറ്റവും വലിയ തട്ടിപ്പ് 1.38 കോടിയുടേയും 40 ലക്ഷത്തിന്റേതുമായിരുന്നു. ആഫ്രിക്കൻ സ്വദേശികളാണ് പ്രതികൾ എന്ന് ഫോൺ വിളികൾ പരിശോധിച്ച പോലീസ് പറയുന്നു
രണ്ട് വ്യാഴവട്ട മായി ജമൈക്കയിൽ ജീവിക്കുന്ന ഇവരുടെ രണ്ടു മക്കൾ ഡോക്ടർമാർ ആണ്. സ്ഥിര നിക്ഷേപത്തിൽ നിന്നാണ് പണം പിൻവലിച്ച് നൽകിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.