മുൻ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ വധഭീഷണി.

ബെംഗളൂരു : ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി സിപിഎം നേതാവ് വൃന്ദാകാരാട്ട് നടന്മാരും സാമൂഹിക പ്രവർത്തകരുമായ പ്രകാശ് രാജ്, ചേതൻ, ലിംഗായത്ത് മഠാധിപതി നിജഗുണാനന്ദ സ്വാമി ഉൾപ്പെടെ 15 പേരെ വധിക്കുമെന്ന് ഭീഷണി കത്ത് അയച്ച് അജ്ഞാതൻ.

സംസ്ഥാനത്തെ പ്രബലരായ ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുള്ള നിഡുമമിതി  മഠാധിപതി നിജ ഗുണാനന്ദ സ്വാമിക്കാണ് പോസ്റ്റൽ മുഖേന കത്ത് ലഭിച്ചത്.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

ബജ്റംഗദൾ മുൻ നേതാവ്  മഹേന്ദ്രകുമാർ ,ആർ ആർ മഠത്തിലെ ചന്നമല്ല സ്വാമി ,ജ്ഞാന പ്രകാശ് സ്വാമി സാഹിത്യ അക്കാദമി പുരസ്കാര ജേതാവും മുൻ എംഎൽഎയുമായ ബി.ടി.ലളിതാ നായിക് നിരീശ്വരവാദിയായ കെ എസ് ഭഗവാൻ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകൻ എഴുത്തുകാരൻ ചന്ദ്രശേഖര പാട്ടീൽ തുടങ്ങിയവരുടെ പേരുകളും കത്തിലുണ്ട്.

സ്വന്തം മതത്തെ വഞ്ചിച്ചു എന്നും അതിനാൽ സ്വാമിയെ 29ന് കൊലപ്പെടുത്തുമെന്നു.

ലിസ്റ്റിൽ പറയുന്ന മറ്റുള്ളവരെ ഇതിനുപിന്നാലെ പറഞ്ഞയക്കും എന്നും കത്തിൽ പറയുന്നു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയും  സന്ദർശിച്ച ചേതൻ ഭീഷണിക്കത്ത്കൈമാറി.

ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അവർ ഉറപ്പ് നൽകിയതായി ചേതൻ അറിയിച്ചു.’

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
[masterslider id="10"]

Related posts