ബെംഗളൂരു: കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സ്പ്രസ് പ്രതിദിനം ആകുന്ന കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് അൽഫോൻസ് കണ്ണന്താനം എംപിക്ക് ഉറപ്പുനൽകി.
ഞായറാഴ്ചകളിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന തരത്തിൽ ട്രെയിൻ സർവീസ് നടത്തണമെന്നാണ് പ്രധാന ആവശ്യം.
2018 കണ്ണന്താനത്തിന് ശ്രമഫലമായാണ് മുഴുവൻ എ.സി. കോച്ചുകളുള്ള ഹംസഫർ എക്സ്പ്രസ് കേരളത്തിനു ലഭിച്ചത്.
എന്നാൽ ഇത് ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് സർവീസ് നടത്തുന്നത്.
പിന്നീട് പ്രതിദിന സർവീസ് ആകുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായില്ല വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്നും സർവീസ് ലഭിച്ചെങ്കിലും ഏറ്റവും തിരക്കുള്ള ഞായറാഴ്ചകളിൽ കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
ഹംസഫർ മൈസൂരിലേക്കോ ശിവ മൊഗ്ഗ യിലേക്കോ ദീർഘിപ്പിച്ചു പ്രതിദിനമാക്കാൻ ഒരു റേക്ക് കൂടി വേണം.
ബെംഗളൂരുവിലേക്കുള്ള യാത്ര ക്ലേശം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉള്ളതിനാൽ റെയിൽവേ ബോർഡ് പുതിയ റേക്ക് അനുവദിക്കും എന്ന പ്രതീക്ഷയിലാണ് ദക്ഷിണ റെയിൽവേ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.