ബെംഗളൂരു : ഒക്ടോബർ 23ന് ആണ് ബനശങ്കരിയിൽ താമസിക്കുന്ന സ്വകാര്യ കമ്പനിയിലെ എഞ്ചിനീയറായ യുവാവിന് അസിസ്റ്റൻറ് പ്രൊഫസർ ആയ യുവതിക്കും കൂടി ഒരാൺകുഞ്ഞ് ജനിക്കുന്നത്.
രണ്ട് പേരും തിരക്ക് ഉള്ളവർ ആയതിനാൽ കുട്ടിയെ നോക്കാൻ വീട്ടുവേലക്കാരിയെ നിയമിച്ചു, എന്നാൽ വന്നവരെല്ലാം ജോലി ഉപേക്ഷിച്ചു പോയി.
കുട്ടി ഇവരുടെ കരിയറിനെ ബാധിച്ചു തുടങ്ങി, അവസാനം അവർ ആ തീരുമാനം എടുത്തു. ശല്യമായി മാറിയതങ്ങളുടെ കുട്ടിയെ മറ്റാർക്കെങ്കിലും നൽകാം.
വിദ്യാഭ്യസമുള്ള, കുട്ടികളില്ലാത്ത ,നല്ല സാമ്പത്തിക ഭദ്രത ഉള്ള ആളുകൾ ആയിരിക്കണം ദത്തെടുക്കുന്നത് എന്നതായിരുന്നു മാതാവിന്റെ നിർബന്ധം.
അങ്ങിനെ അവരുടെ പ്രശ്നത്തിന് പരിഹാരം കാണാൻ തയ്യാറായി ഒരു ബ്രോക്കർ എത്തി, ദത്ത് എടുക്കാൻ പറ്റിയ രക്ഷിതാക്കളെ കണ്ടെത്തിയിട്ടുണ്ട് എന്നറിയിച്ച് ഡിസംബർ 13ന് അയാൾ ഫോൺ മുഖേന ദമ്പതികളെ അറിയിച്ചു.
ഡിസംബർ 16ന് ബനശങ്കരി തേഡ് സ്റ്റേജിന് സമീപമുള്ള ജനതാ ബസാറിൽ വച്ച് കുട്ടിയെ കൈമാറി, വെറും 53 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ…
ഒരു ഭാര്യയും ഭർത്താവും സീനിയർ സിറ്റിസൺ ആയ ഒരാളും കാറിലെത്തിയാണ് കുട്ടിയെ ഏറ്റെടുത്തത്, ശരിക്ക് നോക്കാം എന്ന് അമ്മക്ക് ഉറപ്പും കൊടുത്തു.
എന്നാൽ വീട്ടിലെത്തിയ യുവതിക്ക് സ്വന്തം കുട്ടിയെ നൽകിയ വിഷയത്തിൽ കുറ്റബോധം തോന്നിത്തുടങ്ങി.അവർ ബ്രോക്കറെ വിളിച്ച് ദത്തെടുത്തവരുടെ വിവരങ്ങൾ ആരാഞ്ഞു. അയാൾ കൈമലർത്തി.അവശ്യമെങ്കിൽ പോലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചു.
തങ്ങൾ ഒരു തെറ്റു ചെയ്തു ,കുട്ടിയെ കണ്ടെത്തിത്തരണം എന്നാവശ്യപ്പെട്ട് ദമ്പതികൾ പോലീസിനെ സമീപിച്ചു. ശ്രമകരമായ തെരച്ചിലിനൊടുവിൽ മൈസൂരുവിൽ നിന്ന് കുട്ടിയെ കണ്ടെത്തി പോലീസ് ദമ്പതികൾക്ക് തിരിച്ച് നൽകി.
ബ്രോക്കർക്കും ദമ്പതികൾക്കുമെതിരെ സെക്ഷൻ 80 (നിബന്ധനകൾ പാലിക്കാതെ ദത്ത് നൽകുക) ,81 (കുട്ടിയെ വിൽക്കുക) ,87 (ബാലാവകാശനിയമലംഘനം) എന്നിവ ചുമത്തി പോലീസ് കേസെടുത്തു.
ഇവർ ഇനി ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ മുമ്പിൽ ഹാജരാകുകയും വേണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.