ബെംഗളൂരു : “മണ്ഡ്യത ഖണ്ഡു” (മണ്ഡ്യയുടെ പുരുഷൻ) റിബൽ സ്റ്റാർ അംബരീഷ് അന്തരിച്ചതിന് ശേഷം നടന്ന ലോക്സഭ പൊതു തെരഞ്ഞെടുപ്പിൽ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന് ഭാര്യയും സിനിമാ നടിയുമായിരുന്ന സുമലത താൽപര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ ജെഡിഎസ് കോൺഗ്രസ് സഖ്യം നിലനിൽക്കുന്നത് കാരണം ആ സീറ്റ് കോൺഗ്രസ് ജെഡിഎസിന് നൽകി.
http://bangalorevartha.in/archives/40789
ദേവഗൗഡയുടെ ചെറുമകനും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന കുമാരസ്വാമിയുടെ മകനുമായ ജെഡിഎസ് കുടുംബത്തിലെ ഇളമുറക്കാരനായ നിഖിൽ ഗൗഡയെ അവിടെ സ്ഥാനാർത്ഥിയാക്കി.
http://bangalorevartha.in/archives/36516
സ്വതന്ത്രായായി നിന്ന സുമലതക്ക് കുറെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിൻതുണയും മണ്ഡ്യയിൽ താരതമ്യേന ദുർബലരായ ബി.ജെ.പിയുടെ പിൻതുണയും ലഭിച്ചു.പിന്നെ നടന്നത് ചരിത്രം.
http://bangalorevartha.in/archives/32936
സംസ്ഥാനം ഉറ്റു നോക്കിയ മണ്ഡലത്തിൽ മലയാളികളുടെ ക്ലാരയെ നാട്ടുകൾ സ്നേഹം നൽകി വിജയിപ്പിക്കുകയായിരുന്നു. അവർക്ക് തെറ്റിയിട്ടില്ല എന്നതാണ് പുതിയ വാർത്തകളിൽ നിന്ന് അറിയുന്നത്.
നാട്ടുകാരുടെ ആവശ്യം മാനിച്ച് കുറെക്കാലമായി അടഞ്ഞുകിടക്കുന്ന പഞ്ചസാര ഫാക്ടറി തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യെദിയൂരപ്പയെ കാണുകയായിരുന്നു.
http://bangalorevartha.in/archives/33098
കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള മണ്ഡ്യയിൽ മൈസൂർ കമ്പനി ലിമിറ്റഡ് പ്രവർത്തനം പുനരാരംഭിക്കുന്നു. സാമ്പത്തിക നഷ്ടത്തെ തുടർന്ന് 2018 പ്രവർത്തനം നിർത്തിയത് .
പുനരുദ്ധരിക്കാനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയതായി പഞ്ചസാര വകുപ്പിന് ചുമതലയുള്ള മന്ത്രി സി.ടി.രവി പറഞ്ഞു.
2020 ജൂണിൽ ഫാക്ടറിയിൽ ഉത്പാദനം പുനരാരംഭിക്കും 1934-ലെ ആരംഭിച്ച പഞ്ചസാര ഫാക്ടറി മണ്ഡ്യ, പാണ്ഡവപുരം, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലെ കരിമ്പ് കർഷകരുടെ പ്രധാന ആശ്രയമായിരുന്നു,390 തൊഴിലാളികൾ ജോലി ചെയ്തിരുന്ന കമ്പനി കെടുകാര്യസ്ഥത തുടർന്ന് അടച്ചു പൂട്ടുമ്പോൾ 482 കോടി രൂപയായിരുന്നു നഷ്ടം.
http://bangalorevartha.in/archives/33675
ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ നൽകിയതോടെ കമ്പനി ഉത്പാദനം നിർത്തുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.