ബെംഗളൂരു : ഇകൊമേഴ്സ് ഭീമനായ ഫ്ലിപ്പ്കാർട്ടിന്റെ സഹോദര സ്ഥാപനമായ ഇൻസ്റ്റാകാർട്ടിന് ഒരു ലക്ഷം രൂപ പിഴയിട്ട് ബി.ബി.എം.പി.
ദിനം പ്രതി 10 കിലോയിൽ അധികം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന സംഭവം ശ്രദ്ധയിൽ പെട്ടതിനാലാണ് പിഴ.
പരിസര വാസിയുടെ പരാതിയെ തുടർന്ന്സീനിയർ ഹെൽത്ത് ഇൻസ്പെക്ടറും, മെഡിക്കൽ ഓഫീസറും ചേർന്നാണ് ബെല്ലണ്ടൂരിലെ അംബിളി നഗറിലുള്ള ഓഫീസിൽ പരിശോധന നടത്തിയത്.
കമ്പനിയുടെ പുറകുവശത്ത് ജീവനക്കാർ പാക്കിങ്ങിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ തെളിവ് ലഭിച്ചു.
” ഇത്രയും വലിയ കോർപറേറ്റ് കമ്പനിയായ ഫ്ലിപ്പ്കാർട്ട് ,മാലിന്യ നിർമ്മാർജനത്തിൽ മറ്റുള്ളവർക്ക് മാതൃകയാകേണ്ടതാണ് ” ഖരമാലിന്യ സംസ്കരണ വിഭാഗത്തിലെ പ്രത്യേക കമ്മീഷണർ രൺധീപ് വ്യക്തമാക്കി.
മാലിന്യം ഉണ്ടാക്കുന്നവർ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള വഴിയും കണ്ടെത്തണമെന്ന നിയമത്തിൽ ചുവടുപിടിച്ചായിരുന്നു പിഴ വിധിച്ചത്.
ഫ്ലിപ്കാർട്ടിന്റെ സഹോദര സ്ഥാപനമായ ഇൻസ്റ്റാകാർട്ട് ആണ് ഇകാർട്ട് എന്ന ലോജിസ്റ്റിക് സർവീസ് നടത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.