ബെംഗളൂരു : വിദ്യാഭാസം, കച്ചവടം, തൊഴിൽ സംബന്ധമായി ആയിരങ്ങളാണ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയുന്നത്.
ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തവർ, സ്വകാര്യ ബസിലെ അമിത നിരക്ക് ,കേരള ആർ.ടി.സി ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബസ് ഓടുമോ എന്ന് കെ.എസ്.ആർ.ടി.സിക്ക് പോലും ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥ .
നാല് പേർക്ക് കാറിൽ സുഖമായി യാത്രചെയ്യാൻ ടോൾ ഉൾപ്പെടെ മൂവായിരം രൂപയിൽ താഴെ മാത്രേ ചിലവ് വരുന്നുള്ളു ഇവയെല്ലാം കണക്കിലെടുത്ത് കാറിൽ യാത്ര ചെയുന്ന നിരവധി പേരുണ്ട്. യാത്രകളിൽ പലപ്പോഴും വാഹനത്തിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ ഭക്ഷണം,ചോക്ലേറ്റുകൾ,സ്നാക്സുകൾ തുടങ്ങിയവ കഴിക്കുന്ന പ്രവണത പലരിലുമുണ്ട് ഭക്ഷണശേഷം ഇവയുടെ കവറുകൾ യാത്രചെയ്യുന്ന വാഹനത്തിൽ നിന്ന് അലക്ഷ്യമായി വലിച്ചെറിയുക വാഹനത്തിൽ തന്നെ നിക്ഷേപിക്കു ഈ പ്രവണതകൾക്കെല്ലാം ഒരു മാറ്റം വേണമല്ലോ എന്ന ചിന്ത ബെംഗളൂരുവിലെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്നുള്ള പിപീ..പെപേ..പൊപോം.. ബ്രൂം എന്ന വാട്സാപ്പ് കൂട്ടായ്‌മയിൽ ഉടലെടുത്തു.
വാഹനങ്ങളിൽ ഉപയോഗിച്ച വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുക എന്ന പ്രധാന സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ അമ്പതോളം തിരെഞ്ഞെടുക്കപ്പെട്ട കാറുടമകൾക്ക് കാറിൽ തന്നെ വെയ്ക്കാവുന്ന ചവറ്റുകൊട്ട സമ്മാനിച്ചു.
ഈ ചവിറ്റുകൊട്ട കാറിന്റെ ഡോറിന്റെ വശങ്ങളിലോ കപ്പ് ഹോൾഡറിലുകളിലോ വെയ്ക്കാവുന്നതും അടഞ്ഞിരിക്കുന്നതുമാണ്.
ഈ വാട്സാപ്പ് ഗ്രൂപ്പിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ളവരും സ്ഥിരമായി കാറിൽ യാത്ര ചെയുന്ന നൂറിൽ പരം അംഗങ്ങളുണ്ട്.
വരും നാളുകളിൽ ബെംഗളൂരു-കേരള കാർയാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന പ്രവർത്തങ്ങളിലേക്ക് ഗ്രുപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് അംഗങ്ങൾ അറിയിച്ചു.
ചടങ്ങിൽ ജോസഫ് വൈശ്യന്റെടം ,അനിരൂപ് ,ലിജോ ചീരൻ, ബിനീഷ്, അഞ്ജിത്ത്, ജോസ്, ജോബി, ശ്രീനി ,ജിനീഷ്, ഫ്രിനിൽ, ബിജു തുടങ്ങിയവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.