ബെംഗളൂരു : നാടകകലയ്ക്ക് സമഗ്ര സംഭാവന നൽകിയ ബെംഗളൂരു
മലയാളികളായ കമനീധരൻ ,പി .ദിവാകരൻ ,എം .എ .കരിം,ജോസഫ് മാത്യു എന്നിവരെ സർഗധാര സാംസ്‌കാരിക സമിതി അനുമോദിച്ചു.
രണ്ടായിരത്തി അഞ്ഞൂറിലേറെ ബഹുഭാഷാനാടകങ്ങളിലും നിരവധി കന്നഡ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മുതിർന്ന അഭിനേത്രിയായ കമനീധരൻ മമ്മിയൂർ സ്വദേശിനിയാണ്.
ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുള്ള വടകര സ്വദേശിയായ ദിവാകരൻ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനാണ് .
ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജാലഹള്ളി എന്റർട്രെയ്ന്മെന്റ് തിയേറ്റേഴ്സിന്റെ (ജെറ്റ്) പ്രധാന സംഘാടകനായിരുന്ന എം.എ .കരിം നിരവധി നാടകങ്ങൾക്ക് ശബ്‌ദവും വെളിച്ചവും നൽകി മികവ് തെളിയിച്ച കലാകാരനാണ് .
കൊല്ലം സ്വദേശിയായ ഇദ്ദേഹം നോർത്ത് വെസ്റ്റ് കേരളസമാജത്തിന്റെ സ്ഥാപക പ്രസിഡന്റാണ് .
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടറായിരുന്ന ജോസഫ് മാത്യൂ ഒട്ടേറെ നാടകങ്ങളിലും ടെലിഫിലിമുകളിലും അഭിനയിക്കുകയും നാടകങ്ങളുടെ സംവിധാനം നിർവഹിക്കുകയും.ചെയ്തിട്ടുണ്ട് .സ്വദേശം കോഴിക്കോട് .