സെയിന്റ് മേരീസ് ദ്വീപിൽ ഒരു രാത്രി മുഴുവൻ കുടുങ്ങി മലയാളി സംഘം!!

ബെംഗളൂരു: ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപിൽ മലയാളി വിനോദ സഞ്ചാരികളുടെ സംഘം ഒരു രാത്രി മുഴുവൻ കുടുങ്ങി. കൊച്ചി സ്വദേശികളായ ജസ്റ്റിൻ (34), ഷീജ (33), ജോഷ് (28), ഹരീഷ് (17) എന്നിവരാണ് ദ്വീപിൽ അകപ്പെട്ടത്.

വിനോദസഞ്ചാര കേന്ദ്രമായ ഇവിടം സന്ദർശിക്കാനെത്തിയ സംഘമാണ് കുടുങ്ങിയത്. ദ്വീപിൽനിന്ന് തീരത്തേക്കുള്ള അവസാനബോട്ട് ഇവരെ കയറ്റാതെ പോയതോടെ നാൽവർ സംഘത്തിന് കൊച്ചുദ്വീപിൽ ഭക്ഷണംപോലും കിട്ടാതെ ഒരു രാത്രി കഴിച്ചുകൂട്ടേണ്ടിവന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഘം സെയ്ന്റ് മേരീസ് ദ്വീപിലെത്തിയത്.

  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;

അവിടെനിന്ന് തൊട്ടടുത്ത ദ്വീപ് കാണാനായി ഇവർ പോയി. എന്നാൽ വൈകീട്ടോടെ വേലിയേറ്റം വന്ന് ജലനിരപ്പുയർന്നതിനാൽ ഇവർക്ക് തിരിച്ച് സെയിന്റ് മേരീസ് ദ്വീപിലെത്താനായില്ല. വൈകീട്ട് 6.30-ന് അവിടെനിന്ന് തീരത്തേക്കുള്ള അവസാനബോട്ടും പോയതോടെ ഇവർ ദ്വീപിൽ അകപ്പെട്ടു. റെയ്ഞ്ചില്ലാത്തതിനാൽ ഫോൺവിളിക്കാനുമായില്ല.

ഞായറാഴ്ച രാവിലെ 7.30-ഓടെ സെയ്ന്റ് മേരീസ് ദ്വീപിലെത്തിയ ആദ്യബോട്ടിലുള്ളവരാണ് സംഘത്തെ കണ്ടത്. ഉടനെ മൽപെ പോലീസിൽ വിവരമറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts

Click Here to Follow Us